നടന്‍ ഫഹദ് ഫാസില്‍ ഷൂട്ടിങ്ങിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു

Updated: Wednesday, March 3, 2021, 17:02 [IST]

നടന്‍ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ അപകടം. ഷൂട്ടിങ് നടക്കുന്നതിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു എന്നാണ് റിപ്പോര്‍ട്ട്. വീണതിനെതുടര്‍ന്ന് ഫഹദിന്റെ മുഖത്തും മൂക്കിനും പരിക്കേറ്റതായാണ് വിവരം.

അപകടത്തെ തുടര്‍ന്ന് ഫഹദിപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായതെന്നും പരിക്ക് ഗുരുതരമല്ലെന്നുമാണ് ആശുപത്രി വൃത്തങ്ങളും സുഹൃത്തുക്കളും പറയുന്നത്.

Advertisement

 

മലയന്‍കുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. പാതാളത്തെ സ്റ്റുഡിയോയില്‍ ചിത്രീകരണം നടക്കവെയാണ് അപകടം ഉണ്ടായിരിക്കുന്നത്. സിനിമയില്‍ വീട് മണ്ണിനടിയിലേക്ക് ഒലിച്ചുപോകുന്ന രംഗമാണ് ചിത്രീകരിച്ചത്.

Advertisement

 

മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ട്. നിലവില്‍ വിശ്രമത്തിലാണ് താരം. സംഭവത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.