അച്ഛനും മകനും തമ്മിൽ കലഹം, സംസാരിക്കാറില്ല; വിജയ് കേസ് കൊടുത്താല്‍ ജയിലില്‍ പോകാനും തയ്യാറാണെന്ന് പിതാവ് ചന്ദ്രശേഖര്‍

Updated: Tuesday, November 10, 2020, 14:28 [IST]

 അടുത്തിടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെ തള്ളിപ്പറഞ്ഞ നടന്‍ വിജയ്ക്കെതിരെ പിതാവ് എസ്.എ ചന്ദ്രശേഖര്‍. മകന് ചുറ്റും ക്രിമിനലുകളാണ്. ലക്ഷക്കണക്കിന് ആളുകളെ വിജയ് സേവിക്കണമെന്ന ആഗ്രഹത്തോടെയാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തത്. അതിനെതിരെ വിജയ് കേസ് കൊടുത്താല്‍ ജയിലില്‍ പോകാനും തയ്യാറാണെന്നും പിതാവ്.

കൂടാതെ പാര്‍ട്ടി രൂപീകരണത്തിന് എതിരായ പ്രസ്താവന വിജയുടെ പേരില്‍ വന്നതെങ്കിലും അത് വിജയ് എഴുതിയതാകില്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച്‌ അച്ഛനും മകനും തമ്മില്‍ പ്രശ്നമുണ്ടെന്നും അവര്‍‌ പരസ്പരം സംസാരിക്കാറില്ലെന്നും വിജയ്‌യുടെ അമ്മ ശോഭ പറഞ്ഞു.

എന്നാൽ  ചന്ദ്രശേഖര്‍ പറഞ്ഞതുപ്രകാരം ശോഭയാണ് പാര്‍ട്ടിയുടെ ട്രഷറര്‍. അസോസിയേഷന്‍ രൂപീകരിക്കാനെന്ന് പറഞ്ഞാണ് ചന്ദ്രശേഖര്‍ തന്‍റെ ഒപ്പ് വാങ്ങിയതെന്ന് ശോഭ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി ആണെന്ന് അറിയുമായിരുന്നില്ല. വിജയുടെ സമ്മതമില്ലാതെ അത്തരമൊരു പാര്‍ട്ടിയുടെ ഭാഗമാകാനില്ലെന്നും ശോഭ  പറയുന്നു.