നടി നിധി അഗര്‍വാളിന് തമിഴ്നാട്ടില്‍ ക്ഷേത്രമൊരുങ്ങുന്നു, പാലഭിഷേകം നടത്തി
Updated: Tuesday, February 16, 2021, 10:30 [IST]

പ്രമുഖ നടി ഖുശ്ബു സുന്ദര്‍, നയന്‍താര എന്നിവര്‍ക്കുശേഷം നടി നിധി അഗര്‍വാളിനും ക്ഷേത്രം പണിയുന്നു. തമിഴ്നാട്ടില്‍ ദൈവങ്ങള്‍ക്കു പകരം ആള്‍ദൈവങ്ങളുടെ ക്ഷേത്രങ്ങള്‍ നിറയുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. വാലന്റൈന്‍സ് ദിനത്തിലാണ് ഫാന്‍സ് ചേര്‍ന്ന് നിധി അഗര്‍വാളിന് ക്ഷേത്രം പണിയുന്ന വിവരം അറിയിക്കുന്നത്. തെലുങ്കു, തമിഴ് ഫാന്‍സാണ് ക്ഷേത്രം പണിയുന്നത്.

ചെന്നൈയിലാണ് ക്ഷേത്രം പണിയുന്നത്. സാരിയും സ്ലീവ്ലെസ് ബ്ലൗസും ധരിച്ച രീതിയിലുള്ള നിധി അഗര്‍വാളിന്റെ പ്രതിമയ്ക്ക് മുന്നില്‍ പൂജയും നടന്നു. പ്രതിമയുടെ മുകളില്‍ പാലഭിഷേകവും നടത്തി. സംഭവത്തിന്റെ ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സജീവമായ താരമാണ് നിധി അഗര്‍വാള്‍. മുന്ന മൈക്കിള്‍ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. മോഡലും നര്‍ത്തകിയും കൂടിയാണ് നിധി. യമഹ ഫാസിനോ മിസ് ദിവാ 2014 മത്സരത്തിലെ വിജയി കൂടിയാണ്.

തമിഴിലും തെലുങ്കിലും നിധിയുടേതായി പുതിയ ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നു. ഭൂമി എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയും. തെലുങ്കില്‍ അശോക് ഗല്ല എന്ന ചിത്രവും ചിത്രീകരണത്തിലാണ്.


