ഇവളുടെ മികവുകൾ മാത്രം നോക്കി കണ്ട് സന്തോഷിച്ചു...ഉപ്പച്ചിയുടെ മാലാഖയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ... പിതാവിന്റെ പോസ്റ്റ് വൈറൽ!!!

Updated: Tuesday, October 20, 2020, 13:48 [IST]

കുട്ടികൾ ദൈവത്തിന്റെ മാലാഖമാർ ആണെന്നാണ് പറയാറ്. എന്നാൽ ശാരീരിക പരിമിതികൾ ഉള്ള കുട്ടികളെ പലപ്പോഴും നമ്മൾ സഹാതാപത്തോടെയാണ് നോക്കികാണാറുള്ളത്. കുഞ്ഞുങ്ങളുടെ കുറവുകൾ കാണാതെ അവരുടെ മികവുകൾ കാണുകയാണ് വേണ്ടത്. അത്തരത്തിൽ ഉള്ള ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.  സലീം കാടത്തൂർ എന്ന പിതാവിന്റെ പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുള്ളത്. തന്റെ കുഞ്ഞിന്റെ ഒൻപതാം പിറന്നാളിന് ആശംസകൾ അർപ്പിക്കുകയാണ് അദ്ദേഹം. സലീമിന്റെ പോസ്റ്റ് ഇങ്ങനെ|: 

 

HAPPY BIRTH DAY ..സർവ്വ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് എന്റെ മാലാഖക്ക് ഇന്ന് ഒൻപതാം പിറന്നാൾ ..സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമ്മുടെ അനുഗ്രഹങളിലേക്ക് നോക്കണമെന്നത് ഞാൻ പഠിച്ചത് ഇവളിലൂടെ ആയിരുന്നു ..അതുകൊണ്ട് തന്നെ പലരും കുറവുകൾ കണ്ടു സഹതപിച്ചപ്പോൾ ...  ഞങൾ എപ്പോഴും ഇവളുടെ മികവുകൾ മാത്രം നോക്കി കണ്ട് സന്തോഷിച്ചു ..അതായിരുന്നു എന്റെ വിജയവും .എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുമല്ലോ ..ഉപ്പച്ചിയുടെ മാലാഖക്ക് ഒരായിരം പിറന്നാൾ ആശംസകൾ .happy birth day.. hanna മോൾ.