നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രം എഴുതിയപ്പോഴും തന്റെ മനസിൽ മോഹൻലാലായിരുന്നു. അദ്ദേഹം ഇന്നും തിളങ്ങി നിൽക്കാൻ കാരണം മമ്മൂട്ടിയാണ്, സൂപ്പർ താരങ്ങളെ കുറിച്ച് ഫാസിൽ മനസ് തുറക്കുന്നു!!!

Updated: Monday, November 23, 2020, 11:56 [IST]

മലയാളികൾക്ക് എന്നും ഓർക്കാവുന്ന ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ. നിരവധി നായികമാരെയും ഫാസിൽ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. സൂപ്പർതാരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനെയും നായകന്മാരാക്കിയുള്ള ചിത്രങ്ങളും ഫാസിൽ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയും മോഹൻലാലുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ഫാസിൽ ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പർ താരങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ഫാസിൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫാസിൽ മമ്മൂട്ടിയേയും മോഹൻലാലിനേയും കുറിച്ച് പറയുന്നത്.

 

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് മോഹൻലാലിന്റെ കൂട്ടുകാർ ലാൽ അറിയാചെ ഫോട്ടോ അയക്കുകയായിരുന്നു. നരേന്ദ്രൻ എന്ന വില്ലന് നാണം കുണുങ്ങിയുടെ പ്രകൃതമാണെമന്ന് നിർമാതാവായ ജിജോയോട് ഞാൻ പറഞ്ഞിരുന്നു. മോഹൻലാൽ അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ ഞാനും ജിജോയും ഫുൾമാർക്ക് കൊടുത്തു. മമ്മൂട്ടിയുടെ മിമക്രി താൻ നേരത്തെ കണ്ടിട്ടുണ്ടായിരുന്നു എന്നും ഫാസിൽ പറയുന്നു.

 


അദ്ദേഹം വലിയ താരമായ സമയത്ത് തന്റെ വീട്ടിൽ വന്നിരുന്നു. നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രം എഴുതിയപ്പോഴും തന്റെ മനസിൽ മോഹൻലാലായിരുന്നു. ആ ചിത്രത്തിൽ മറ്റൊരു വേഷത്തിലേക്ക് മമ്മൂട്ടിയെ വിൡപ്പോൾ കുറെ ചിത്രങ്ങൾ ചെയ്ത് തീർക്കാനുണ്ടായതിനാൽ അദ്ദേഹത്തിന് സഹകരിക്കാൻ ആയില്ല. 

 

ഗേളിയെ തിരിച്ചറിയുന്ന, അവൾ മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുന്ന രോഗിയാണെന്ന സത്യം ലാലിന്റെ കഥാപാത്രത്തോട് പറയുന്ന വേഷം പിന്നീട് താൻ തന്നെ ചെയ്യുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പൂവിന് പുതിയ പൂന്തെന്നലാണ് മമ്മൂട്ടിയെ നായകനാക്കി ആദ്യം ചെയ്ത ചിത്രം. മറുഭാഗത്ത് മമ്മൂട്ടി ഉള്ളത് കൊണ്ടാണ് ഇന്നും മോഹൻലാലിന് ഇത്രയും തിളങ്ങാൻ സാധിക്കുന്നത്. മോഹൻലാൽ ഒപ്പം തന്നെ രംഗത്തുള്ളതാണ് മമ്മൂട്ടിയുടെ വിജയവുമെന്ന് ഫാസിൽ പറയുന്നു.