കടലിന്റെ പശ്ചാത്തലത്തിൽ ഹോട്ട് ആന്റ് ബോൾഡ് ലുക്കിൽ ബിഗ് ബ്രദർ നായിക ഗാഥ... ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!!!

Updated: Wednesday, October 28, 2020, 17:06 [IST]

ശാന്തമായി അലയടിക്കുന്ന തിരമാലകളുടെ പശ്ചാത്തലത്തിൽ വളരെ വ്യത്യസ്ഥമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്ക് വയ്ക്കുകയാണ് ബിഗ് ബ്രദർ നായിക ഗാഥ. ബീച്ച് തീമിൽ ഒരുക്കിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൈയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. ഫാഷൻ ഡിസൈനർ ആൻ ആൻസിയാണ് ഫോട്ടോ ഷൂട്ട് ഒരുക്കിയിട്ടുള്ളത്.

 

ബീച്ച് കാഷ്വൽ കോസ്റ്റിയൂമിലും ഇൻഡോറിൽ പാർട്ടി വെയർ വസ്ത്രങ്ങളും ധരിച്ചിട്ടുള്ള ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. കറുത്ത നിറത്തിൽ ഉള്ള ഷോർട്ട്‌സും ഓറഞ്ച് നിറത്തിലുള്ള ടോപ്പുമാണ് ബീച്ച് വെയറായി താരം ധരിച്ചിട്ടുള്ളത്.

 

ആഷ് നിറത്തിലുള്ള എലഗന്റ് ലുക്കിലുള്ള പാർട്ടി വെയറാണ് ഡ്രസ്സാണ് ഇൻഡോർ ഷൂട്ടിൽ താരം ധരിച്ചിട്ടുള്ളത്. അതിന് ചേരുന്ന സ്‌റ്റൈലിൽ മേക്കപ്പും ഹെയർ സ്റ്റൈലും താരം പരീക്ഷിച്ചിട്ടുണ്ട്. സെലിബ്രേറ്റിങ് മൂഡിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.

ഫാഷൻ ഡിസൈനിങ് മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായ ആൻ ആൻസിയാണ് ഗാഥയുടെ വസ്ത്രങ്ങൾ ഒരുക്കിയിട്ടുള്ളത്. നിരവധി സെലിബ്രിറ്റി ഫോട്ടോ ഷൂട്ടിലൂടെയും ട്രാവൽ വ്‌ളോഗുകളിലൂടെയും ആൻ പ്രശസ്ഥയാണ്. ചെറായി ബീച്ചിലാണ് ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ളത്. ജിസ്മി വർക്കിയാണ് താരത്തിന്റെ സ്‌റ്റൈലിങ് നടത്തിയത്. വികാസ് വികെഎസ് മേക്കപ്പും സുധി ഹെയർ സ്റ്റൈലും ചെയ്തിട്ടുണ്ട്.