നിവൃത്തികെട്ട് ' മലയാള സംവിധായകന്റെ കരണത്തടിച്ച്‌ ഇറങ്ങിപോയി'; ദുരനുഭവം പറഞ്ഞ് ​ഗ്ലാമർ താരം വിചിത്ര

Updated: Tuesday, November 10, 2020, 17:56 [IST]

കുറച്ചുകാലം മുൻപ്  ​ഗ്ലാമർ ചിത്രങ്ങളിൽ  നിറഞ്ഞു നിന്ന നടിയായിരുന്നു വിചിത്ര.  അന്യഭാഷാ നടിയാണെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാരം കൂടിയായിരുന്നു   ഈ ​ഗ്ലാമർ താരം.

എന്നാൽ വിശ്വാസവഞ്ചനയു‌ടെ പേരില്‍ ഒരിക്കല്‍ ഒരു മലയാളം സംവിധായകനെ തല്ലേണ്ടിവന്നുവെന്ന വെളിപ്പെ‌ടുത്തി തമിഴ്, തെലുങ്ക് നടി വിചിത്ര. ഒരു കാലത്ത് തമിഴ് സിനിമയില്‍ ​ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു വിചിത്ര.

 ഹിറ്റായി മാറിയ ഏഴാമി‌ടം, ​ഗന്ധര്‍വരാത്രി തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന ദുരുനുഭവത്തെക്കുറിച്ച്‌ ഇവര്‍ തുറന്ന് പറയാന്‍ തയ്യാറായത്.