ചുരിദാര്‍ ഇടാന്‍ പറഞ്ഞത് യുവയാണ്, മൃദുലയെ വീഴ്ത്താന്‍ ഇതുമതിയെന്ന് ആരാധകര്‍

Updated: Tuesday, February 2, 2021, 17:20 [IST]

ടെലിവിഷന്‍ രംഗത്തുനിന്ന് അടുത്തിടെ വിവാഹനിശ്ചയം കഴിഞ്ഞ കപ്പിള്‍സാണ് നടി മൃദുലാ വിജയ്യും നടന്‍ യുവ കൃഷ്ണയും. താരങ്ങളുടെ വിവാഹനിശ്ചയ വീഡിയോയും ഫോട്ടോകളുമെല്ലാം വൈറലായതാണ്. സീരിയല്‍ രംഗത്ത് ഇന്ന് റേറ്റിങില്‍ നില്‍ക്കുന്ന നടിയാണ് മൃദുല. അതുകൊണ്ടുതന്നെ താരത്തിന്റെ വിവാഹ വിശേഷങ്ങള്‍ വാര്‍ത്തയുമാണ്.

ഒരു സീരിയലിലൂടെയേ യുവ കൃഷ്ണയെ മലയാളിക്ക് പരിചയമുള്ളൂ. എങ്കിലും യുവ പൊളിയാണെന്ന് മലയാളികള്‍ പറയുന്നു. അഭിനയം മാത്രമല്ല മാജിക്കും പാട്ടും മിമിക്രിയും..എല്ലാം യുവയുടെ കൈയ്യിലുണ്ട്. കൂടാതെ നന്നായി കൊട്ടുകയും ചെയ്യും. നടി മൃദുലയെ യുവ പ്രണയത്തില്‍ വീഴ്ത്തിയത് ഇത്തരം വിദ്യയിലൂടെയാണെന്നാണ് മലയാളികള്‍ പറയുന്നത്.

 

വിവാഹം നടക്കാന്‍ പോകുന്നത് പക്കാ അറേജ്ഡ് ആണെങ്കിലും വിവാഹനിശ്ചയത്തിനുശേഷം ഇരുവരും പ്രണയിക്കുകയാണ്. ഷോകളിലൂടെയും അഭിമുഖങ്ങളിലൂടെയും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഞങ്ങള്‍ ഇപ്പോഴാണ് പ്രണയിക്കാന്‍ തുടങ്ങിയതെന്ന്. ഒന്നിച്ചുള്ള റൊമാന്റിക് ഫോട്ടോകളും ഇരുവരും പങ്കുവയ്ക്കാറുണ്ട്. 

 

നടി രേഖ രതീഷ് വഴിയാണ് ഇവരുടെ വിവാഹ ആലോചന നടക്കുന്നത്. രണ്ടുപേരുടെയും സീരിയലില്‍ അമ്മ വേഷം ചെയ്യുന്ന ആളാണ് രേഖ രതീഷ്. രണ്ടുപേരും രേഖയ്ക്ക് പ്രിയപ്പെട്ടതുമാണ്. ഒടുവില്‍ ഇവരെ ഒന്നിച്ചു ചേര്‍ത്താലോ എന്ന് തോന്നുകയായിരുന്നു. പെട്ടെന്നാണ് എല്ലാം  സെറ്റായതെന്ന് മൃദുല പറഞ്ഞിരുന്നു. 

 

സ്റ്റാര്‍ മാജിക്കിലൂടെ ഇരുവരും ഒന്നിച്ചെത്തുകയുണ്ടായി. ഗംഭീര സ്വീകരണമാണ് ഷോയില്‍ നടന്നത്. ഷോയില്‍വെച്ചാണ് മൃദുലയെ പോലെ മിമിക്രിയും യുവയ്ക്ക് വശമുണ്ടെന്ന് മലയാളികള്‍ അറിയുന്നത്. മാജിക്കിലും മെന്റലിസത്തിലുമുള്ള യുവയുടെ കഴിവും ഷോയിലൂടെ കണ്ടിരുന്നു. വിവാഹശേഷവും അഭിനയം തുടരുമെന്നാണ് രണ്ടുപേരും പറയുന്നത്. വിവാഹം എന്നുണ്ടാകുമെന്ന് തീരുമാനിച്ചിട്ടില്ല.

 

ഭാര്യ, കൃഷ്ണതുളസി, പൂക്കാലം വരവായി എന്നീ സീരിയലിലാണ് മൃദുല അഭിനയിച്ചത്. ഭാര്യ ജനപ്രീതി നേടിയ ഒരു സീരിയലായിരുന്നു. മഞ്ഞുരുകും കാലം എന്ന സീരിയലിലാണ് യുവ അഭിനയിച്ചത്.