അങ്കിൾ എന്ന് വിളച്ചതിനല്ല അദ്ദേഹം ദേഷ്യപ്പെട്ടത്.. ബാലകൃഷ്ണ ഫോൺ വലിച്ചെറിഞ്ഞ സംഭവം പുതിയ വിശദീകരണവുമായി യുവതാരം!!!

Updated: Saturday, November 21, 2020, 11:47 [IST]

സേഹരി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റലീസിനിടെ യുവതാരം അങ്കിൾ എന്ന വിളച്ചതിൽ തെലുങ്ക് സൂപ്പർ സ്റ്റാർ നന്ദമുരി ബാലകൃഷ്ണ ക്ഷുഭുതനായ സംഭവത്തിൽ വിശദീകരണവുമായി യുവനടൻ. സേഹരിയിലെ നായകനായ ഹർഷാണ് പുതിയ വെളിപ്പെടുത്തലുമായി എത്തിയത്. 

ഫസ്റ്റ് ലുക് പോസ്റ്റർ റിലീസിനിടെ ബാലകൃഷ്ണ ഹർഷിന്റെ കൈ തട്ടിമാറ്റിയിരുന്നു. എന്നാൽ തെറ്റായ ഉദ്ദേശത്തോടെയല്ല അദ്ദേഹം കൈ തട്ടി മാറ്റിയതെന്നും ഇടതുകൈ കൊണ്ടി പോസ്റ്ററിൽ പിടിക്കാനാണ് താൻ ആദ്യം ശ്രമിച്ചത്. 

എന്നാൽ അത് ശുഭകരമായ ഒന്നല്ല എന്ന കരുതിയാണ് ബാലകൃഷ്ണ ഗാരു കൈ തട്ടിമാറ്റിയത്. എന്നാൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ഹർഷ് പറഞ്ഞു. അദ്ദേഹം നല്ല മനുഷ്യനാണെന്നും ചടങ്ങിന് ക്ഷണിച്ചപ്പോൾ തന്നെ വരാം എന്ന് സമതിച്ചു അതിൽ നന്ദി ഉണ്ടെന്നും ഹർഷ് കനുമിള്ളി പറഞ്ഞു.