100 കോടി വില വരുന്ന സ്വപ്‌ന ഭവനം സ്വന്തമാക്കി ബോളിവുഡ് താരം ഹൃതിക് റോഷൻ!!

Updated: Tuesday, October 27, 2020, 15:26 [IST]

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാൽ ഒരു വീടിന് നൂറ് കോടി ചിലവാക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ...അത്തരത്തിൽ ഉള്ള ഒരു വീടാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ആ വീട് സ്വന്തമാക്കിയത് പ്രശസ്ഥ ബോളിവുഡ് സിനിമാ താരം ഹൃതിക് റോഷനാണ്. 

 

അദ്ദേഹം പുതിയതായി വാങ്ങിയ വീടിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഏകദേശം 100 കോടി രൂപ ചിലവഴിച്ചാണ്ഈ വീട് അദ്ദേഹം വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇത്രയും അധികം വില വരുന്ന വീടിന് അതിന്റേതായ പ്രത്യേകതകൾ ഉണ്ടാവുമെന്നാണ് ആരാധകർ സൂചിപ്പിക്കുന്നത്. കടലിനോട് അഭിമുഖമായാണ് ഈ അപ്പാർട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. ജുഹു-വെർസോവ ലിങ്ക് റോഡിലെ ഒരു കെട്ടിടത്തിലെ 14,15,16 നിലകളിലാണ് അപ്പാർട്ട്‌മെന്റുകൾ ഉള്ളത്.

 

അറബിക്കടലിന്റെ സുന്ദരക്കാഴ്ചകൾ ഈ അപ്പാർട്ട്‌മെന്റിൽ നിന്നാൽ കാണാൻ സാധിക്കും. വീടിന്റെ വിശേഷങ്ങളെ കുറിച്ച് അന്താരാഷ്ട്രമാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 38000 ചതുരശ്ര അടി വിസ്തൃതിയിലാണ് അപ്പാർട്ട്‌മെന്റ് ഉള്ളത്. 6500 ചതുരശ്ര അടി ടെറസ്സുണ്ട്. ഒപ്പം കുടുംബത്തിന് 10 പാർക്കിങ് സ്ഥലങ്ങളിലേയ്ക്കും പ്രവേശനം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. വീടിന്റെ വിശേഷങ്ങൾ അറിയാനുള്ള തിരക്കിലാണ് അദ്ദേഹത്തിന്റെ ആരാധകർ.