ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷന്‍ ഹോളിവുഡിലേക്ക് ചേക്കേറുന്നു

Updated: Saturday, November 7, 2020, 09:25 [IST]

 ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ ഹോളിവുഡിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുന്നു. വൻ ബജറ്റില്‍ ഒരുക്കുന്ന സ്പൈ ത്രില്ലറില്‍ നായക തുല്യമായ വേഷത്തിലാണ് താരം എത്തുന്നതെന്ന സന്തോഷ വാർത്തയാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. 

 ഹോളിവുഡ് ചിത്രത്തിനായി നടൻ കരാര്‍ ഒപ്പിട്ടതായും പറയുന്നു, ഓഡിഷനില്‍ പങ്കെടുത്ത ശേഷമാണ് താരത്തെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തത്. 

 കൂടാതെ സിനിമയിലെ കഥാപാത്രത്തെ കുറിച്ചും ചില രംഗങ്ങളെക്കുറിച്ചും ഹൃത്വിക്കിന്റെ ടീമുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ഇതനുസരിച്ച്‌ ചില രംഗങ്ങള്‍ അഭിനയിച്ച്‌ ഓഡിഷന് വേണ്ടി രണ്ടാഴ്ച മുന്‍പ് സ്റ്റുഡിയോയിലേക്ക് അയച്ചിരുന്നു .