ഗാന്ധിയെ കൊന്നതില്‍ രണ്ട് പക്ഷമുള്ള നാടാണിത്, റിപ്പബ്ലിക് ദിനത്തില്‍ ജനഗണമനയുടെ കിടിലം ടീസറെത്തി
Updated: Tuesday, January 26, 2021, 11:19 [IST]

ഡ്രൈവിംഗ് ലൈസന്‍സിനുശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറന്മൂടും ഒന്നിച്ചെത്തുന്ന ജനഗണമനയുടെ ടീസറെത്തി. റിപ്പബ്ലിക് ദിനത്തില്‍ തന്നെ ടീസര്‍ പുറത്തിറക്കിയത് ശ്രദ്ധേയമാകുന്നു. ഗാന്ധിയെ കൊന്നതില്‍ രണ്ട് പക്ഷമുള്ള നാടാണെന്നും താന്‍ ഊരിപ്പോരുമെന്നും സുരാജ് അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രം ചോദ്യം ചെയ്യുന്നതിനിടെ പൃഥിരാജ് പറയുന്നതാണ് ടീസറില്‍ ഉള്ളത്. ഇവിടെയും ഇരുവരും എതിരാളികളെ പോലെയാകാം എന്ന് സംശയിക്കേണ്ടതില്ല. ഡ്രൈവിംഗ് ലൈസന്‍സില്‍ ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നിറഞ്ഞ കൈയ്യടി നേടികൊടുത്തിരുന്നു.

നെഗറ്റീവ് ടെച്ചുള്ള സൂരാജിന്റെ കഥാപാത്രം മികവുറ്റതായിരുന്നു. ജനഗണമനയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം ജയിലിലാകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിലുള്ളത്. സുരാജ് വെഞ്ഞാറന്മൂട് പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് എത്തുന്നത്.
ജയില്‍ കുപ്പായത്തില്‍ പൃഥ്വിരാജിനെയും പോസ്റ്ററില്‍ കാണാം. കുറ്റം രാജദ്രോഹമാണെന്നും ഒരു പഴുതുമില്ലെന്ന് സുരാജ് പറയുമ്പോള്‍ ഞാന്‍ ഊരിപ്പോരുമെന്ന് പൃഥ്വിരാജ് പറയുന്ന രംഗമാണ് ടീസറിലുള്ളത്. സത്യം ഒന്നേ ഉള്ളൂ, അതേ ജയിക്കൂവെന്ന് രൂക്ഷ ഭാവത്തോടെ സുരാജ് പറയുന്നു. അത് കേട്ട് പൊട്ടിച്ചിരിക്കുന്ന പൃഥ്വിയെയും കാണാം. ക്വീനിന് ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണിത്. കൊച്ചിയിലായിരുന്നു ജനഗണമനയുടെ ചിത്രീകരണം.
ചിത്രത്തിന്റെ തിരക്കഥ ഷരിസ് മുഹമ്മദാണ്. ഛായാഗ്രഹണം സുദീപ് ഇളമണ്‍. സംഗീതം ജേക്സ് ബിജോയും. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പൃഥ്വിരാജിന് കൊവിഡ് ബാധിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ കൊവിഡ് നെഗറ്റീവായി സുരക്ഷിതനായിരിക്കുന്നു.