ശ്രീദേവിയുടെ മകള്‍ എന്തിനുള്ള പുറപ്പാടാണ്, ഇത്രയും ഗ്ലാമറാകണോ?

Updated: Friday, February 26, 2021, 12:16 [IST]

അന്തരിച്ച തെന്നിന്ത്യന്‍ താരസുന്ദരി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ ഗ്ലാമറസ് ഫോട്ടോ കണ്ട് ആരാധകര്‍ അമ്പരക്കുന്നു. മകള്‍ എന്തിനുള്ള പുറപ്പാടാണെന്ന് ചിലര്‍ ചോദിക്കുന്നു. ഈ പ്രായത്തില്‍ എന്തും തുറന്നു കാണിക്കാനുള്ള ലൈസന്‍സ് ലഭിച്ചോ എന്നൊക്കെയുള്ള ചോദ്യങ്ങളുമുണ്ട്.

തന്റെ വരാനിരിക്കുന്ന റൂഹി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമയാണ് താരം ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.  ഫോട്ടോകളില്‍, ബാക്ക്ലെസ് സെക്വിന്‍ ടോപ്പ്, പിങ്ക് പാന്റ്‌സ്, സ്ലീക് ഹെയര്‍ഡോ എന്നിവയില്‍ ജാന്‍വി അള്‍ട്രാ ഗ്ലാമറസായി.

 

സില്‍വര്‍ നിറമുള്ള ബാക്ക്ലെസ് ടോപ്പ് ആണ് താരം വസ്ത്രമായി തെരഞ്ഞെടുത്തത്. ആഭരണങ്ങളെ സംബന്ധിച്ചിടത്തോളം, വസ്ത്രത്തോട് ചേരുന്ന വട്ടത്തിലുള്ള ഹൂപ്പ് കമ്മലുകളാണ് ജാന്‍വി തിരഞ്ഞെടുത്തത്.

 

ട്രെഡീഷണല്‍ വേഷങ്ങളിലും സാരിയിലും പ്രത്യക്ഷപ്പെടാറുള്ള ജാന്‍വി എന്നും ഗ്ലാമറസായിട്ടാണ് എത്താറുള്ളത്. രാജ്കുമാര്‍ റാവു, വരുണ്‍ ശര്‍മ എന്നിവരും താരത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൂഫി ഒരു  ഹൊറര്‍ കോമഡി ചിത്രമായിരിക്കും. മാര്‍ച്ച് 11 ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

 

നടി മാത്രമല്ല ജാന്‍വി നല്ലൊരു ഡാന്‍സര്‍ കൂടിയാണ്. ബെല്ലി ഡാന്‍സും മറ്റും കളിക്കുന്ന വീഡിയോ ജാന്‍വി പങ്കുവയ്ക്കാറുണ്ട്. സ്ഥിരം വര്‍ക്കൗട്ട് ചെയ്യുന്നതാകാം ജാന്‍വിയുടെ ഈ ശരീര വടിവിനും സൗന്ദര്യത്തിനും കാരണം.