ദസറ ദിനത്തിൽ ജോലിക്കാരന് ആഡംബര കാർ സമ്മാനിച്ച് ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്...[വീഡിയോ]

Updated: Wednesday, October 28, 2020, 10:52 [IST]

വളരെയധികം ആരാധകർ ഉള്ള ബോളിവുഡ് സുന്ദരിയാണ് ജാക്വിലിൻ ഫെർണാണ്ടസ്. ഇത്തവണത്തെ തന്റെ ദസറ ആഘോഷം വ്യത്യസ്ഥമായ രീതിയിൽ ആഘോഷിക്കുകയാണ് താരം. തന്റെ ജോലിക്കാരന് ആഡംബര കാർ സമ്മാനമായി നൽകുന്ന താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്.

 

തന്റെ സിനിമാ അരങ്ങെറ്റം കുറിച്ചപ്പോൾ മുതൽ ഒപ്പമുള്ള ജോലിക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിനാണ് ഇപ്പോൾ താരം ഈ കാർ സമ്മാനിച്ചത്. ട്രാഫിക്ക് പോലീസിന്റെ വേഷത്തിൽ എത്തിയാണ് താരം കാർ കൈമാറുന്നത്. ഒരു തിരക്കുള്ള റോഡിൽ വച്ചാണ് ജാക്വിലിൻ വാഹനത്തിന്റെ പൂജ നടത്തുന്നത്.

  

പൂജയ്ക്ക് ശേഷം നാളികേരം ഉടയ്ക്കുന്നതൊക്കെ വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇത് ആദ്യമായല്ല ജാക്വിലിൻ തന്റെ സ്റ്റാഫിൽ ഉള്ളവർക്ക് സമ്മാനങ്ങൾ നൽകുന്നത്. ഇതിന് മുൻപ് തന്റെ മേക്കപ്പ് ആർട്ടിസ്റ്റിനാണ് ജാക്വിലിൻ കാർ സമ്മാനമായി നൽകിയത്.