ചിത്രം കണ്ട് ഒരു മണിക്കൂർ ആയിട്ടും മമ്മൂക്കയുടെ മറുപടി വന്നില്ല... പിന്നീട് പറഞ്ഞത് പത്ത് അവാർഡുകൾക്ക് തുല്യം... അനുഭവം പങ്ക് വച്ച് ജയറാം!!!

Updated: Sunday, November 22, 2020, 18:56 [IST]

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടതാരമാണ് ജയറാം. അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം മലയാള സിനിമയുടെ ഭാഗമായത്. മലയാളത്തിൽ മാത്രമല്ല മറിച്ച് തെന്നിന്ത്യയിൽ ഒട്ടാകെ ജയറാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ജയറാം മാത്രമല്ല മറിച്ച് മകൻ കാളിദാസനും സിനിമയിൽ തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഈ അടുത്തകാലത്ത് ജയറാം പങ്ക് വച്ച ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

 

അങ്ങ് വൈകുണ്ഠപുരത്ത് എന്ന അല്ലു അർജുൻ നായകനായ ചിത്രത്തിന് വേണ്ടിയാണ് ജയറാം മേക്കോവറിൽ എത്തിയത്. ജയറാമുന്റെ ഈ ലുക്ക് സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചയായിരുന്നു. തന്റെ മേക്കോവറിനെ കുറിച്ച് രസകരമായ അനുഭവം പങ്ക് വയ്ക്കുകയാണ് ജയറാം ഇപ്പോൾ. തന്റെ മേക്കോവർ ചിത്രം ആക്യമായി അയച്ചു നൽകിയത് ചലച്ചിത്രതാരം മമ്മൂട്ടിയ്ക്കാണ്. പക്ഷേ താൻ മെസേജ് അയച്ചിട്ടും മമ്മൂട്ടി ഒരു മണിക്കൂർ കഴിഞ്ഞാണ് മറുപടി നൽകിയത്.

 

അതിൽ പറയുന്നത് ഇങ്ങനെ കാളിദാസിന്റെ ഉടലിൽ നീ നിന്റെ തല വെട്ടി കയറ്റിയോ എന്ന ചോദ്യമാണ് മമ്മൂട്ടിയിൽ നിന്ന് വന്നത്. അപ്പോൾ താൻ പറഞ്ഞു പത്തറുപത് ദിവസത്തിന്റെ കഠിന പ്രയത്‌നമാണെന്ന്.സംഗതി സത്യമാണെങ്കിൽ ഗംഭീരമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് വലിയൊരു അംഗീകാരമാണ്. മമ്മൂക്കയൊക്കെ തന്റെ ശരീരം അത്ര ശ്രദ്ധയോടെ സൂക്ഷിക്കുന്ന ആളാണ്. അങ്ങനെയൊരു വ്യക്തി അത്തരം അഭിപ്രായം പറയുമ്പോൾ അത് പത്ത് അവാർഡുകൾക്ക് തുല്യമാണ്.