തന്റെ വീട്ടിലേക്ക് അപര്‍ണയെ കൊണ്ടുപോയ ദിവസം, ആദ്യ ചുംബനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ജീവ

Updated: Monday, February 15, 2021, 17:37 [IST]

ഇന്ന് അവതാരകരില്‍ ജോഡികളായി തിളങ്ങുന്ന താരങ്ങളാണ് ജീവ ജോസഫും അപര്‍ണ തോമസും. പ്രണയിച്ച് വിവാഹിതരായ ഇവര്‍ വാലന്റൈന്‍ ദിനത്തില്‍ തങ്ങളുടെ പ്രണയവും അനുഭവങ്ങളും ഓര്‍ത്തെടുത്തു. ഇരുവരുടെ റൊമന്റിക് ഫോട്ടോഷൂട്ട് വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. സീ കേരളത്തില്‍ മിസ്റ്റര്‍ ആന്റ് മിസ്സിസ് എന്ന ഷോയാണ് ഇരുവരും ചേര്‍ന്ന് അവതരിപ്പിക്കുന്നത്.

ഇരുവരുടെയും അവതരണം ഇതിനോടകം ശ്രദ്ധനേടി. വാലന്റൈന്‍സ് ദിനത്തില്‍ തങ്ങളുടെ പ്രണയകാലം ഓര്‍ത്തെടുക്കുകയാണ് ഇരുവരും. വിവാഹ ദിനത്തില്‍ അപര്‍ണ തലകറങ്ങി വീണത് മറക്കാന്‍ പറ്റാത്ത ഓര്‍മ്മ ആണെന്ന് ജീവ പറയുന്നു. ഭക്ഷണം പോലും കഴിക്കാതെയാണ് അപര്‍ണ മണ്ഡപത്തിലെത്തിയത്. തുടര്‍ന്നാണ് അങ്ങനെ സംഭവിച്ചത്.

 

പ്രണയിക്കുന്ന സമയത്ത് ഷൂട്ടിന് പോകവെ കാറിലിരുന്ന് ആദ്യ ചുംബനം നല്‍കിയതും തന്റെ വീട്ടിലേക്ക് ആദ്യമായി അപര്‍ണയെ കൂട്ടിക്കൊണ്ടുപോയതും ജീവ ഓര്‍ത്തെടുത്തു. 

 

സൂര്യ ടിവിയിലൂടെയാണ് ജീവ അവതരണ രംഗത്തേക്ക് എത്തുന്നത്. പിന്നീട് സരിഗമ എന്ന പരിപാടിയായിരുന്നു ജീവയെ വൈറലാക്കിയത്. വിധികര്‍ത്താക്കളെയും പ്രേക്ഷകരെ ചിരിപ്പിച്ചുള്ള ജീവയുടെ അവതരണമാണ് വേറിട്ടതായത്. എയര്‍ ഹോസ്റ്റസായിരുന്നു അപര്‍ണ തോമസ്. സിനിമകളില്‍ ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്. മോഡലിംഗും ചെയ്യാറുണ്ട്.

 

ഗ്ലാമറസ് ഫോട്ടോഷൂട്ടിന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരവും കൂടിയാണ് അപര്‍ണ. എന്റെ വസ്ത്രങ്ങള്‍ ഞാനാണ് തീരുമാനിക്കുന്നതെന്നും പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് ഞാന്‍ അത് ഇടുന്നതെന്നുമായിരുന്നു അപര്‍ണയുടെ പ്രതികരണം. എല്ലാ ഞരമ്പന്മാരായ ആണുങ്ങളോടും അതുപോലെ പെണ്ണുങ്ങളോടും എനിക്ക് വെറും പുച്ഛം മാത്രമാണ്. ലോക പരാജയങ്ങള്‍. നിങ്ങളെ പോലെയുള്ള മാനസിക രോഗികള്‍ നന്നാവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാമെന്നും അപര്‍ണ പ്രതികരിച്ചിരുന്നു. 

 

ഇരുവരുടെയും യൂട്യൂബ് ചാനലും ഗംഭീര ക്ലിക് നേടിയിരുന്നു. സിനിമയോടായിരുന്നു ജീവയ്ക്ക് താല്‍പര്യം. മറ്റേതൊരു മേഖലയില്‍ പോയാലും സിനിമയില്‍ എത്തില്ലെന്നായിരുന്നു കരുതിയത്. സുഹൃത്തുക്കള്‍ക്കൊപ്പം പോയപ്പോഴായിരുന്നു ഓഡീഷനില്‍ പങ്കെടുത്തത്. അങ്ങനെയാണ് അവതാരകനായത്. സരിഗമപയില്‍ വന്നതോടെയാണ് കരിയര്‍ മാറിമറിഞ്ഞത്.