ആരാണീ ജുമാനാ ഖാന്‍, ബുര്‍ജ് ഖലീഫയില്‍ പതിഞ്ഞ മലയാളി മുഖം, ടൊവിനോ തോമസിന്റെ ചിത്രത്തിലൂടെ സിനിമയിലേക്ക്

Updated: Friday, February 5, 2021, 15:56 [IST]

ഷാരൂഖ് ഖാന് ശേഷം ആ നേട്ടം സ്വന്തമാക്കിയ ജുമാനാ ഖാനാണ് വാര്‍ത്തകളില്‍ നിറയുന്നത്. സിനിമകളിലോ സീരീസുകളിലോ മോഡലിങ്ങിലോ ഒന്നും ഈ താരത്തെ ആരും കണ്ടിട്ടില്ല. പിന്നെ ഈ സുന്ദരി എവിടെയാണ് തിളങ്ങിയത്. ഫോട്ടോ കാണുമ്പോള്‍ ഒരു വിദേശിയാണെന്നേ പറയുകയുള്ളൂ. പേര് കേട്ടാല്‍ ഒരു ഹിന്ദിക്കാരിയാണെന്നും പറയാം. എന്നാല്‍ ഇവിടെയൊന്നുമല്ല ജുമാനാ ഖാന്റെ സ്വദേശം. സാക്ഷാല്‍ കണ്ണൂരുകാരിയും തനി മലയാളി താരവുമാണ് ജുമാന ഖാന്‍. കണ്ണൂരിലെ പഴയങ്ങാട് സ്വദേശിയാണ് ജുമാന.

കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഞെട്ടലുണ്ടാകും. സോഷ്യല്‍ മീഡിയയില്‍ മില്ല്യണ്‍ ഫോളോവേഴ്‌സ് ഉള്ള താരമാണ് ജുമാന ഖാന്‍. ടിക് ടോക്കിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയുമാണ് ജുമാന ഖാന്‍ ശ്രദ്ധേയമാകുന്നത്. കണ്ടാല്‍ ആ മുഖത്തു നിന്ന് കണ്ണെടുക്കാന്‍ തോന്നില്ല. ശരിക്കും ഒരു നടിയെ പോലെ തോന്നാം. എന്നാല്‍, ജുമാന ഖാന്‍ എന്ന പേരിലാണ് എല്ലാം ഇരിക്കുന്നത് എന്നതാണ് സത്യം. ദുബായില്‍ താമസമാക്കിയ ജുമാന ഖാന്‍ ഇന്ന് ഉയരങ്ങളില്‍ എത്തി നില്‍ക്കുന്നു.

 

ജുമാനാ ഖാന്‍ എന്ന പേരാണ് ഇപ്പോള്‍ ബ്രാന്‍ഡായിരിക്കുന്നത്. ദുബായില്‍ ഏതൊരു പ്രൊഡക്ട് ഇറക്കുമ്പോഴും ജുമാന ഖാനെയാണ് പ്രെമോഷനായി പലരും സമീപിക്കുന്നത്. ജുമാന ഖാനെ വെച്ച് എന്ത് പരസ്യം ചെയ്താലും അത് വിജയിക്കുമെന്നുറപ്പാണ്. നൂറ്റമ്പതിലേറെ രാജ്യക്കാര്‍ പിന്തുടരുന്ന ഒരേ ഒരു മലയാളി കൂടിയാണ് ഈ യുവതി. സോഷ്യല്‍ മീഡിയ പേജുകള്‍ എടുത്തുനോക്കിയാല്‍  അത് മനസ്സിലാകും. മില്ല്യണ്‍ കണക്കിന് ഫോളോവേഴ്‌സ് ആണ് താരത്തിനുള്ളത്. 

 

ഇന്ന് യുഎഇയിലെ ഏറ്റവും വിലപിടിപ്പുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവെന്‍സറാണ് ജുമാനാ ഖാന്‍. കണ്ണൂരില്‍ നിന്ന് ദുബായിലേക്ക് സ്ഥിരതാമസമാക്കിയെങ്കിലും തനി കണ്ണൂര്‍ ഭാഷ പറയും ജുമാന. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയില്‍ പ്രശസ്തരായ പലരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഇന്ത്യയില്‍ നിന്ന് ആദ്യമായി ഷാരൂഖ് ഖാന്റെ ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒരു മലയാളി താരത്തിന്റെ ഫോട്ടോ കൂടി പതിഞ്ഞിരിക്കുകയാണ് ബുര്‍ജ് ഖലീഫയുടെ വാളില്‍. തുടര്‍ന്നാണ് ഈ മലയാളിയെ പലരും തിരഞ്ഞത്.

 

എന്തുകൊണ്ട് ജുമാന ഖാന്‍ സിനിമയിലെത്തിയില്ല എന്ന ചോദ്യത്തിന് താരം മറുപടിയമായി എത്തിയിരിക്കുന്നു. സിനിമയില്‍ അഭിനയിക്കുക എന്നതു തന്നെയാണ് സ്വപ്നം. അത് യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. ടൊവിനോ തോമസിന്റെ നായികയായി ജുമാന ഖാന്‍ മലയാളത്തില്‍ എത്തുന്നു. ചിത്രത്തിന്റെ മറ്റ് വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

 

മറ്റൊരു വിശേഷമുള്ളത്, ഒമര്‍ലുലു സംവിധാനം ചെയ്ത ആല്‍ബത്തില്‍ ജുമാന അഭിനയിച്ചുവെന്നതാണ്. പെഹ് ലാ പ്യാര്‍ എന്ന ഹിന്ദി ആല്‍ബത്തില്‍ ജുമാനയും ഭര്‍ത്താവ് അജ്മല്‍ ഖാനുമാണ് അഭിനയിച്ചിരിക്കുന്നത്.

 

ജുമാന ഖാന്‍ എന്ന പേരിലോ ലുക്കിലോ മലയാളിത്തം തീരയില്ലെന്ന് തന്നെ പറയാം. എന്നാല്‍, മലയാളം നന്നായി സംസാരിക്കും. പല സാഹസിക വീഡിയോകളും യാത്രകളും മേക്കപ്പിനെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചുമെല്ലാം ജുമാന വീഡിയോ ചെയ്യാറുണ്ട്. ദുബായ് ടൂറിസത്തിനുവേണ്ടി പല ബ്രാന്‍ഡുകള്‍ക്കു വേണ്ടിയുമാണ് ജുമാന പ്രവര്‍ത്തിക്കുന്നത്. അങ്ങനെ വലിപ്പചെറുപ്പമില്ലാതെ എല്ലാവരും ജുമാനയെവെച്ച് പരസ്യം ചെയ്തുവരുന്നു.