കടലിന്റെ ഭംഗി കണ്ട് ഹണിമൂൺ ആഘോഷിച്ച് കാജൽ അഗർവാളും ഗൗതമും [ഫോട്ടോസ്] !!!

Updated: Tuesday, November 10, 2020, 16:46 [IST]

തെന്നിന്ത്യൻ താരറാണി കാജൽ അഗർവാളിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ വിവാഹ ചിത്രങ്ങൾ ഇരു കയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. ഇപ്പോഴിതാ താരത്തിന്റെ ഹണിമൂൺ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

 

ഇക്കഴിഞ്ഞ ഒക്ടോബർ 30നാണ് താരം വിവാഹിതയായത്. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്ച്‌ലുവാണ് വരൻ. ഇവരുടെ വിവാഹചിത്രങ്ങൾ ഓൺലൈനിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ഇവരുടെ ഹണിമൂൺ ചിത്രങ്ങളാണ് ഇന്റർനെറ്റിൽ ഹിറ്റാവുന്നത്.

 

കാജൽ തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഭർത്താവ് ഗൗതമാണ് ചിത്രങ്ങൾ പകർത്തിയത്. മാൽദ്വീപിന്റെ മനോഹാരിതയിലാണ് ഇവർ ഹണിമൂൺ ആഘോഷിക്കുന്നത്.

 

2004 ൽ പുറത്തിറങ്ങിയ ക്യും! ഹോ ഗയാ നാ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേയ്ക്ക് കടന്ന് വന്നത്. പിന്നീട് തമിഴിലും തെലുങ്കിലും താരം തന്റെ കഴിവ് തെളിയിച്ചുട്ടുണ്ട്. ഇപ്പോൾ തെന്നിന്ത്യൻ താരറാണിയാണ് കാജൽ.