രാജകുമാരിയെ പോലെ വിവാഹവേഷത്തിൽ തിളങ്ങി കാജൽ അഗർവാൾ... ചിത്രങ്ങൾ വൈറൽ!!!

Updated: Saturday, October 31, 2020, 11:27 [IST]

തെന്നിന്ത്യൻ താരറാണി കാജൽ അഗർവാളിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ വിവാഹ ചിത്രങ്ങൾ ഇരു കയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ഗൗതം കിച്ച്‌ലു താരത്തിന് മിന്ന് കെട്ടിയത്.

 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹ ചടങ്ങുകൾ. അതിനാൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. എന്നാലും വിവാഹത്തിന്റെ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും ഒട്ടും അത് ബാധിച്ചില്ല. വളരെ ആഘോഷത്തോടെയാണ് താരത്തിന്റെ വിവാഹം നടന്നത്. 

 

 

ലെഹങ്കയിൽ അതീവ സുന്ദരിയായാണ് വധു കാജൽ അഗർവാൾ എത്തിയത്. പെർഫക്ട് ഗ്രൂം എന്നാണ് ഇതിന് ആരാധകർ കമന്റ് ചെയ്തത്. കാജലിന്റെ ആരാധരകും സഹ പ്രവർത്തകും ചേർന്ന് താരത്തിന് വിവാഹആശംസകൾ അറിയിച്ചിരുന്നു. വിവാഹത്തിനു മുന്നോടിയായുള്ള ബ്രൈഡൽ ഷവർ പാർട്ടിയുടേയും ഹൽദി ചടങ്ങുകളുടേയും ചിത്രങ്ങും വീഡിയോയും നേരത്തെ തന്നെ സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നു.

 

താരങ്ങളായ സാമന്ത അക്കിനേനി, രാകുൽ പ്രീത് സിങ്, കീർത്തി സുരേഷ് തമന്ന ഭാട്ടിയ എന്നിവർ താരത്തിന് ആശംസകളുമായി പോസ്റ്റ് ഇട്ടിരുന്നു. നീണ്ട നാളത്തെ ഗോസിപ്പുകൾക്ക് ശേഷം കാജൽ തന്നെയാണ് തന്റെ വിവാഹത്തെ കുറിച്ച് ആരാധകരോട് പറഞ്ഞത്. മുംബൈ സ്വദേശിയാണ് ഇന്റീരിയർ ഡിസൈനർ ആയ ഗൗതം കിച്‌ലു.