നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തി, ഇപ്പോള്‍ കിടിലം ഫോട്ടോഷൂട്ടും, നേരിട്ട മോശം അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് കാജല്‍ ജനിത്

Updated: Monday, February 1, 2021, 10:29 [IST]

നാടോടിയെ വരെ ഇപ്പോള്‍ മോഡേണ്‍ ആക്കുന്ന കാലമാണിത്. കിടിലം മേക്കോവറില്‍ ആരും പ്രത്യക്ഷപ്പെടാം. ഇപ്പോഴിതാ കാജല്‍ ജനിത് എന്ന പെണ്‍കുട്ടിയുടെ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. നിറത്തിന്റെ പേരില്‍ വിവേചനങ്ങള്‍ നേരിട്ട പത്താം ക്ലാസുകാരിയാണ് കാജല്‍ ജനിത്. നിറത്തിന്റെ പേരില്‍ ഈ നൂറ്റാണ്ടിലും മാറ്റിനിര്‍ത്തലുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഈ പെണ്‍കുട്ടി. ആ വര്‍ണവിവേചനം അത്ര എളുപ്പത്തില്‍ തുടച്ചു നീക്കുവാനും സാദ്ധ്യമല്ല.

കാജല്‍ ജനിതിന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. കാജല്‍ ജനിത് പറഞ്ഞതിങ്ങനെ... ഞാനെന്താണോ എങ്ങിനെയാണോ അതില്‍ ഞാന്‍ അഭിമാനിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. Colour discrimination പെട്ടെന്നൊന്നും നമ്മുടെ സമൂഹത്തില്‍ നിന്നും മാറുമെന്ന് തോന്നുന്നില്ല. ചെറുതായിരുന്നപ്പോള്‍ മുതല്‍ ഞാനും അതിന്റെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞിട്ടുണ്ട്. തുറിച്ചു നോട്ടങ്ങളും വെളുക്കാന്‍ നല്കുലന്ന ഉപദേശങ്ങളും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വക.അമ്മയോട് കറുത്ത വസ്ത്രങ്ങള്‍ ഉപയോഗിക്കരുതെന്നു പറഞ്ഞ ബന്ധുക്കള്‍ എന്റെ കറുപ്പിനെ എങ്ങിനെ കണ്ടിരുന്നു എന്നോര്ത്താറല്‍ ചിരി വരും ഇപ്പോള്‍.കുറച്ചു മുതിര്ന്നനപ്പോള്‍ മനസ്സിലായി മറ്റുള്ളവരുടെ കാഴ്ചപ്പാടുകളുടെ തകരാറുകള്‍ നമ്മുടെ സന്തോഷങ്ങളെ ബാധിക്കാനുള്ള ഇടം നല്കരുതെന്നു. Color, gender, caste discriminations തുറന്നു കാട്ടുന്നത് നമ്മുടെ സമൂഹത്തിന്റെ സങ്കുചിത മനോഭാവത്തെ ആണെന്നും കാജല്‍ തുറന്നടിക്കുന്നു.

Advertisement

 

7വര്ഷമായി ഞാന്‍ wrestling പഠിക്കുന്നുണ്ട്. അത് എനിക്ക് സന്തോഷവും ആത്മവിശ്വാസവും തരുന്ന ഒന്നാണ്. അതില്‍ എന്റെ കോച്ച് സതീഷ് സാറിനോട് ഒരുപാട് സ്നേഹവും ഉണ്ട്. പിന്നൊരിഷ്ടം ആഹാരത്തോടാണ്. നന്നായി ആസ്വദിച്ച് ആഹാരം കഴിക്കുന്ന ഒരാളാണ് ഞാന്‍. അതുപോലെ തന്നെ പാചകവും. വിദ്യാഭ്യാസത്തിനു ശേഷം മനസ്സിന് കൂടി സന്തോഷം തരുന്ന ഒരു ജോലി ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. അതില്‍ ആദ്യ സ്ഥാനം ഒരു ഷെഫ് ആകുക എന്നതാണ്. സിനിമ കാണലാണ് കാജലിന്റെ മറ്റൊരിഷ്ടം. പിന്നെ വണ്ടികളോടും. അത് സൈക്കിള്‍ മുതല്‍ എല്ലാം. 

 

എന്നെ സംബന്ധിച്ച് 18 വയസ്സാകുമ്പോള്‍ പെട്ടെന്നൊരു ദിവസം ഉണ്ടാകേണ്ടതല്ല വ്യക്തിബോധവും സ്വാതന്ത്ര്യവും രാഷ്രീയ കാഴ്ചപ്പാടുകളും. വളര്ച്ച്യുടെ ഓരോ ഘട്ടത്തിലും അവ സ്വന്തമായി തിരിച്ചറിഞ്ഞു മനസ്സിലാക്കേണ്ടതാണ്. അനുകൂല സാഹചര്യങ്ങളിലൂടെ മാത്രം ജീവിച്ചു വന്ന ഒരാളല്ല ഞാന്‍. ഒരുപാടൊന്നും അനുഭവങ്ങളില്ലെങ്കിലും. ഒരു വ്യക്തി, ഒരു പെണ്കുങട്ടി എന്നാ നിലയില്‍ കഴിയുന്നതും അവനവന്റെ കാര്യങ്ങള്ക്കു  മറ്റുള്ളവരെ ഒരു പരിധിവരെ ആശ്രയിക്കാതെ ജീവിക്കാന്‍ പഠിക്കണം. അതിനു പരമാവധി ശ്രമിക്കുന്നുമുണ്ട്. ഹൈ സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം ചെറിയ രീതിയിലുള്ള തൊഴില്‍ പരിശീലനങ്ങളും ചെറിയ ചെറിയ ജോലികള്‍ ചെയ്യാനുള്ള അവസരങ്ങളും നമ്മുടെ നാട്ടിലും ഉണ്ടാകേണ്ടതാണെന്നും കാജല്‍ പറയുന്നു.   

Advertisement

 

സമൂഹത്തില്‍ മാറ്റം വരാന്‍ കാജല്‍ ചില കാര്യങ്ങളും പറയുന്നുണ്ട്. അതിലൊന്ന് മാനസിക ആരോഗ്യത്തെ കുറിച്ചാണ്. ശരീരത്തിന് അസുഖം വന്നാലെന്ന പോലെ തന്നെയാണ് മനസ്സിനും. ആവശ്യമായ ചികിത്സയും മരുന്നും നല്കി െഭേദമാക്കപ്പെടേണ്ട ഒന്ന്. പക്ഷെ ഇപ്പോഴും പരിഷ്‌കൃത സമൂഹം എന്ന് കരുതുന്ന നമ്മള്‍ മാനസിക ആരോഗ്യ ചികിത്സയോട് മുഖം തിരിച് നില്ക്കു ന്നു. രോഗിയെ തീര്ത്തും  അവഗണിച്ച് ഒറ്റപ്പെടുത്തുന്നു. അവരുടെ കുടുംബാംഗംങ്ങളോട് പോലും അതേ മനോഭാവം കാണിക്കുന്നു. ഈ രീതിക്ക് മാറ്റം വരുത്താനായി ചെറുതെങ്കിലും എന്നെക്കൊണ്ട് കഴിയാവുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. 

Advertisement

 

ഞാന്‍ എനിക്ക് ഉണ്ടാക്കിയെടുക്കണമെന്ന് ആഗ്രഹിക്കുന്നതും ഇതുവരെ നടപ്പിലാക്കാത്തതുമായ ഒരു ശീലം പുസ്തകം വായന ആണ്. ഈ ലോക്ക് ഡൗണില്‍ ആണ് ആദ്യ പുസ്തകം വായന തുടങ്ങിയത്. അത് ''നാദിയ മുറാദ് ' നെ കുറിച്ചുള്ളതായിരുന്നു. അധികമൊന്നും പുറകോട്ടുള്ള കാലത്തിലല്ല അത് നടക്കുന്നത് എന്നുള്ളത് അത്ഭുതവും ഞെട്ടലും ഉണ്ടാക്കി. ഒപ്പം നമ്മളിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം എത്ര വിലപ്പെട്ടതാണെന്നും അതിനോടുള്ള ഉത്തരവാദിത്തം വലുതാണെന്നുള്ളതും. എന്റേത് ഒരു ജോയിന്റ് ഫാമിലി ആണ്. ഒന്പാതു പേരടങ്ങുന്ന കുടുംബം. അരുതുകളുടെ വേലിയേറ്റങ്ങളില്ലാതെ വളര്ന്നു  വരാനുള്ള സാഹചര്യം സപ്പോര്ട്ട്‌റ എല്ലാം അവരാണെന്നും കാജല്‍ ജനിത് പറയുന്നു.