ഭാവിവരനൊപ്പമുള്ള ചിത്രങ്ങൾ ആദ്യമായി പ്രേക്ഷകർക്ക് പങ്ക് വച്ച് കാജൽ അഗർവാൾ!!!

Updated: Monday, October 26, 2020, 12:19 [IST]

തെന്നിന്ത്യൻ സിനിമയിലെ സ്വപ്‌ന സുന്ദരി കാജൽ അഗർവാൾ തന്റെ ഭാവിവരനൊപ്പമുള്ള ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്ക് വച്ചു. ഇത് ആദ്യമായാണ് താരം തന്റെ ഭാവിവരനൊപ്പമുള്ള ചിത്രങ്ങൾ പുറത്ത് വിടുന്നത്. ഗൗതം കിച്ച്‌ലുവാണ് കാജലിന്റെ ഭാവി വരൻ. ഈ മാസം 30നാണ് ഇവരുവരും തമ്മിൽ ഉള്ള വിവാഹം നടക്കുക. 

 

മുംബൈ സ്വദേശിയായ ഗൗതം കിച്ച്‌ലും ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമാണ്. വിവാഹ നിശ്ചയത്തിലെ മോതിരത്തിന്റെ ചിത്രങ്ങളും വീഡിയോയും താരം നേരത്തെ പങ്ക് വച്ചിരുന്നു. സ്‌കൂൾ കാലഘട്ടം മുതൽ തന്നെ അടുത്തറിയുന്ന വ്യക്തിയെയാണ് കാജൽ തന്റെ വരനായി നിശ്ചയിച്ചത്.

 

കോവിഡ് പശ്ചാത്തലത്തിൽ വളരെ കുറച്ച് പേർ മാത്രം പങ്കെടുക്കുന്ന ഒരു സ്വകാര്യ ചടങ്ങായാണ് വിവാഹം നടത്തുക. വളറെ അടുത്ത ബന്ധുക്കളെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളത്. വിവാഹ ശേഷവും അഭിനയരംഗത്ത് സജ്ജീവമായി താൻ ഉണ്ടാവുമെന്നും പുതിയ ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ വിധ പ്രാർഥനയും അനുഗ്രഹവുവേണമെന്ന് കാജൽ നേരത്തെ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

 കാജലും മുംബൈ സ്വദേശിനിയാണ്. 2004 ൽ പുറത്തിറങ്ങിയ ക്യും! ഹോ ഗയാ നാ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേയ്ക്ക് കടന്ന് വന്നത്. പിന്നീട് തമിഴിലും തെലുങ്കിലും താരം തന്റെ കഴിവ് തെളിയിച്ചുട്ടുണ്ട്. ഇപ്പോൾ തെന്നിന്ത്യൻ താരറാണിയാണ് കാജൽ.