കലാഭവൻ സോബി പറഞ്ഞത് കള്ളം.. ബാലഭാസ്‌കറിന്റെത് അപകടമരണമാകാൻ സാധ്യതയെന്ന നിഗമനത്തിൽ സിബിഐ!!!

Updated: Thursday, November 12, 2020, 12:43 [IST]

സംഗീത ആസ്വാദകർക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് ബാലഭാസ്‌കർ. 2018ലാണ് കാർ അപകടത്തിൽ പെട്ട് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്.എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉണ്ടായിരുന്നു. നിരവധി അന്വേഷണങ്ങൾ ഈ സംഭവത്തെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു.

 

 ഇപ്പോഴിതാ കലാഭവൻ സോബിയുടെ മൊഴി കള്ളമാണ് പരിശോധനം ഫലം വന്നു. അപകടസ്ഥലത്ത് സോബി കണ്ടെന്ന് പറഞ്ഞാൾ ആ സമയത്ത് ബെംഗളൂരുവിലാണെന്നും കണ്ടെത്തിയിരുന്നു. സ്വർണ്ണക്കടത്ത് സംഘാംഗം റൂബിൻ തോമസിനെ  കണ്ടെന്നായിരുന്നു മൊഴി. അപകടത്തിന് മുൻപ് ബാലഭാസ്‌കറിന്റെ കാർ ആക്രമിക്കപ്പെടന്ന മൊഴിയും കളവാണെന്ന് കണ്ടത്തിയിട്ടുണ്ട്.

 

അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന ഡ്രൈവർ അർജുന്റെ മൊഴി കള്ളമാണെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. 2018 സപ്തംബർ 25ന് പുലർച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബാലഭാസ്‌കറും മകളും മരിക്കുകയും ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായ പരിക്കുകൾ ഏൽക്കുകയും ചെയ്തിരുന്നു.

 

അപകടം നടന്ന സ്ഥലത്ത് എത്തുന്നതിനു മുൻപ് ബാലഭാസ്‌കറിന്റെ കാർ ആക്രമിക്കപ്പെട്ടെന്നാണ് സോബിയുടെ മൊഴി. നുണ പരിശോധന നടത്തുന്നതിലൂടെ ഇക്കാര്യത്തിലും വ്യക്തത വരുമെന്ന് സിബിഐ അറിയിച്ചിരുന്നു. ഒരു അഫകട മരണത്തിന് അപ്പുറത്തേയ്ക്ക് പോകുന്ന തരത്തിൽ വിവരങ്ങൾ ഒന്നു പരിശോധനയിൽ കണ്ടെക്കാനായില്ല. താനല്ല വാഹനം ബാലഭാസ്‌കറാണ് ഓടിച്ചതെന്നാണ് അർജ്ജുൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി എന്നാൽ ഇത് കളവാണെന്ന് നുണപരിശോധനയിൽ കണ്ടെത്തിയിരുന്നു.