ജയലളിതയ്ക്കു പിന്നാലെ ഇന്ദിരാ ഗാന്ധിയാകാന്‍ കങ്കണ റണാവത്ത്, പ്രതീക്ഷയോടെ ആരാധകര്‍

Updated: Saturday, January 30, 2021, 12:51 [IST]

ആരാധകരെ ഞെട്ടിക്കാനുള്ള പുറപ്പാടിലാണ് ലേഡീ സൂപ്പര്‍സ്റ്റാര്‍ കങ്കണ റണാവത്ത്. മുഖ്യമന്ത്രി ജയലളിതയായി വേഷമിട്ട കങ്കണ അടുത്തതായി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാകാന്‍ പോകുകയാണ്. തലൈവിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് രാഷ്ട്രീയ പശ്ചാത്തലമുള്ള മറ്റൊരു ചിത്രത്തിലേക്ക് കങ്കണ കടക്കുന്നത്.

ചിത്രം ഒരു ബയോപിക് ആയിരിക്കില്ലെന്ന് വ്യക്തമാക്കിയ നടി ചിത്രത്തിന് പേരിട്ടില്ലെന്നും വ്യക്തമാക്കി. നിരവധി അഭിനേതാക്കള്‍ ഈ വരുന്ന പ്രൊജക്ടിന്റെ ഭാഗമാകും. തിരക്കഥ പൂര്‍ത്തിയായിട്ടില്ലെന്നാണ് താരം പറയുന്നത്. കൃത്യമായി പറഞ്ഞാല്‍ ഒരു രാഷ്ട്രീയ സിനിമയാണ്. നിലവിലെ ഇന്ത്യയുടെ സാമൂഹ്യ - രാഷ്ട്രീയ അവസ്ഥ വ്യക്തമാക്കുന്ന ചിത്രമായിരിക്കും ഇതെന്നും കങ്കണ പറയുന്നു. 

 

നിരവധി പ്രശസ്തരായ അഭിനേതാക്കള്‍ ഈ ചിത്രത്തിന്റെ ഭാഗമാകും. തീര്‍ച്ചയായും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നമുക്ക് ലഭിച്ച ഏറ്റവും മികച്ച നേതാവായി അഭിനയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെന്നും കങ്കണ വ്യക്തമാക്കി. ഒരു പുസ്തകത്തിനെ ആസ്പദമാക്കിയാണ് ഈ സിനിമയെന്നും കങ്കണ പറഞ്ഞു.  

 

എന്റെ പ്രിയ സുഹൃത്ത് സായ് കബീറും ഞാനും ഒരു രാഷ്ട്രീയ സിനിമയുമായി സഹകരിക്കുന്നത് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്. മണികര്‍ണിക ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. സായ് കബീര്‍ ആണ് രചനയും സംവിധാനവും, ചിത്രത്തെക്കുറിച്ച് കങ്കണ കുറിച്ചതാണിത്.  

 

ചരിത്ര സിനിമയുടെയെല്ലാം ഭാഗമാകുന്ന കങ്കണ അഭിനയത്തിന്റെ മാസ്മരിക ഭാവം കാഴ്ചവെക്കാറുണ്ട്. സാമൂഹിക വിഷയങ്ങളില്‍ വെട്ടിത്തുറന്ന് അഭിപ്രായം പറയുന്ന കങ്കണ വിവാദങ്ങളില്‍ എന്നും സ്ഥിര സാന്നിധ്യമാണ്.