നിറവയറില്‍ ചില ആസന മുറകളുമായി നടി കരീന കപൂര്‍

Updated: Monday, January 25, 2021, 17:06 [IST]

നടി അനുഷ്‌ക ശര്‍മ്മയ്ക്ക് പിന്നാലെ നിറവയറുമായി യോഗയുമായി നടി കരീന കപൂര്‍. നാല്‍പ്പതാം വയസ്സില്‍ വീണ്ടും അമ്മയാവാന്‍ ഒരുങ്ങുകയാണ് നടി കരീന കപൂര്‍. നിറവയറുമായുള്ള നിരവധി ഫോട്ടോകള്‍ താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ചില യോഗാ ആസന മുറകളുമായി താരം എത്തിയിരിക്കുന്നു. അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് മാതൃകയാകുകയാണ് താരം. 

 

ഈ വരുന്ന മാര്‍ച്ച് മാസം മകന്‍ തൈമൂറിന് ഒരു അനുജനോ അനുജത്തിയോ പിറക്കും. എന്നാല്‍ ഗര്‍ഭകാലം ശീര്‍ഷാസനം ചെയ്ത് ഞെട്ടിച്ച അനുഷ്‌ക ശര്‍മ്മയുടെ റെക്കോര്‍ഡ് ഭേദിക്കാനുള്ള ശ്രമമാണ് കരീന നടത്തുന്നത്. 

 

പ്യൂമയുമായി ചേര്‍ന്ന് നിറവയറുമായി ചില ആസന മുറകള്‍ പരീക്ഷിക്കുകയാണ് കരീന. ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. പ്യൂമയുടെ പുതിയ ശ്രേണിയിലെ വസ്ത്രങ്ങള്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയുണ്ട് കരീനയ്ക്ക്. ഗര്‍ഭിണിയായിരിക്കെ അനുഷ്‌കയും ഒട്ടേറെ പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 

 

ഇത്തരം യോഗാസനകള്‍ ഗര്‍ഭകാലത്ത് കൂടുതല്‍ കരുത്താകുമെന്നാണ് കരീന പറയുന്നത്. പ്രസവ സമയം സ്ത്രീകള്‍ക്ക് ഇത്തരം യോഗാസനകള്‍ പ്രയോജനം ചെയ്യും. 
ഗര്‍ഭാവസ്ഥയില്‍ ഇതിനു മുമ്പും നടി ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരുന്നു. താരത്തിന്റെ മെറ്റേണിറ്റി ഫാഷനും വൈറലായിരുന്നു. ഗര്‍ഭാവസ്ഥയ്ക്ക് അനുയോജ്യമായതും സിംപിളുമായ വസ്ത്രങ്ങളാണ് 40കാരിയായ കരീന ഇപ്പോള്‍ ധരിക്കുന്നത്. കാഫ്താനും ഡ്രസ്സുമൊക്കെ ധരിച്ചുള്ള കരീനയുടെ ഫോട്ടോകള്‍ വൈറലായിരുന്നു.