നീലേശ്വരത്ത് വീണ്ടും എത്തി ക്ഷേത്ര ദര്‍ശനം നടത്തി ദിലീപും കാവ്യയും

Updated: Saturday, February 27, 2021, 12:57 [IST]

തന്റെ നാടായ നീലേശ്വരത്ത് നടി കാവ്യാ മാധവന്‍ വീണ്ടുമെത്തി. ഭര്‍ത്താവും നടനുമായ ദിലീപിനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തുന്ന ഫോട്ടോകളാണ് ഇപ്പോള്‍ വൈറലാകുന്നത്. മേക്കപ്പോ താര ജാഡയോ ഇല്ല, നാടന്‍ വേഷത്തിലാണ് ഇരുവരെയും കണ്ടത്.

രണ്ടുപേരും ദൈവ വിശ്വാസിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇതിനുമുന്‍പും ക്ഷേത്ര ദര്‍ശനം നടത്തുന്ന ഫോട്ടോസും വീഡിയോയും വൈറലായിട്ടുണ്ട്. ഇന്ന് രാവിലെ ഉഷാപൂജ തൊഴുത് ക്ഷേത്രത്തിലുള്ളവരോട് കുറേനേരം സംസാരിച്ചാണ് ഇരുവരും മടങ്ങിയത്. നീലേശ്വരം മന്ദംപുറത്ത് കാവിലാണ് ഇവര്‍ ഒന്നിച്ചെത്തിയത്.

 

മുണ്ടും ഷര്‍ട്ടുമാണ് ദിലീപിന്റെ വേഷം കാവ്യ മഞ്ഞ ചുരിദാറാണ് അണിഞ്ഞത്. അടുത്തിടെ കഴിഞ്ഞ നാദിര്‍ഷയുടെ മകളുടെ വിവാഹ ആഘോഷങ്ങളിലായിരുന്നു ദിലീപും കുടുംബവും തിളങ്ങിയത്. ഇതുവരെ കാണാത്ത സ്റ്റൈലിഷിലായിരുന്നു ദിലീപിന്റെ മകള്‍ മീനാക്ഷി എത്തിയത്. 

 

ആഘോഷത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. മൂന്നു ദിവസത്തെ പരിപാടിയിലും കൊച്ചിയലില്‍ നടന്ന റിസപ്ഷനിലും ദിലീപും കാവ്യയും മീനാക്ഷിയും തിളങ്ങിയിരുന്നു.