നയൻതാര വീണ്ടും മലയാളത്തിൽ... കുഞ്ചാക്കോ ബോബൻ നായകനായ നിഴലിന്റെ ചിത്രീകരണം തുടങ്ങി.!!!

Updated: Monday, October 19, 2020, 15:30 [IST]

ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന് ശേഷം നയൻതാര വീണ്ടും ഒരു മലയാള ചിത്രത്തിൽ നായികയാവുന്നു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ. നിഴൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിങ്കളാഴ്ച കൊച്ചിയിൽ ആരംഭിച്ചു. ഇത് ആദ്യമായാണ് കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്ന ചിത്രം പുറത്തിറങ്ങുന്നത്.

 നേരത്തെ ട്വന്റി-20 എന്ന ചിത്രത്തിലെ ഗാനരംഗങ്ങളിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു. അപ്പു.എൻ ഭട്ടതിരിയാണ് ചിത്രത്തിന്റെ സംവിധായകൻ. മികച്ച എഡിറ്റർക്കുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരം നേടയ അപ്പു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം. സിനിമയുടെ തിരകഥ ഒരുക്കിയത് സഞ്ജീവ് ആണ്. 

 

ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന് ശേഷം നയൻതാര അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിഴലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെയാണ് പുറത്ത് വിട്ടത്. എറണാകുളമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. 45 ദിവസത്തെ ഷൂട്ടിങ്ങാണ് നിശ്ചയിച്ചിട്ടുള്ളത്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാവും ചിത്രീകരണം. ലാൽ, സുധീഷ്, ഡോ.റോണി, ദിവ്യപ്രഭ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ആന്റോ ജോസഫ് ഫിലിം കമ്പനി, മെയ്‌ലോഞ്ച് ഫിലിം ഹൗസ് ടെന്റ്‌പോൾ മൂവീസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാഹുഷ, ഫെല്ലിനി ടി പി. ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.