ദിലീപും കാവ്യയും ഒന്നിച്ച സിനിമ, ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹത്തിലെ പ്രധാന ചടങ്ങ് നിർവഹിച്ചത് ഞാൻ മനസ്സ് തുറന്ന് ലാൽജോസ്!!!

Updated: Saturday, October 17, 2020, 12:00 [IST]

പ്രേക്ഷകരുടെ മനസ്സിൽ നിന്ന് ഇന്നും മായാത്ത ചിത്രമാണ് ചന്ദ്രമുദിക്കുന്ന ദിക്കിൽ എന്ന സിനിമ. ചിത്രത്തിന്റെ കഥയും അതിലെ ഗാനങ്ങളും എല്ലാം തന്നെ പ്രേക്ഷരുടെ മനസ്സിൽ ഇന്നും നിറഞ്ഞ് നിൽക്കുന്നതാണ്. ചിത്രത്തിന്റെ ദൃശ്യഭംഗിയും ഇന്നും ശ്രദ്ധേയമാണ്. കാവ്യാമാധവൻ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രവുമാണത്. ചന്ദ്രൻ ഉദിക്കന്ന ദിക്കിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ തേടിയുള്ള ലാൽ ജോസിന്റെ യാത്രാ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു മാസികയിലാണ് ലാൽജോസ് തന്റെ യാത്രാ അനുഭവം പങ്ക് വയ്ക്കുന്നത്. ഏകദേശം 2000 കിലോമീറ്ററോളം യാത്രചെയ്താണ് ഈ ലൊക്കേഷൻ കണ്ടെത്തിയതെന്ന് ലാൽജോസ് പറയുന്നു.

 

രണ്ടാം ഭാവം എന്ന ചിത്രത്തിന്റെ പാരാജയം തിരക്കഥാകൃത്തായ രഞ്ജൻ പ്രമോദിനെ മാനസീകമായി വല്ലാതെ ബാധിച്ചു അങ്ങനെയാണ് ഞങ്ങൾ രണ്ട് പേരും യാത്രപോകാൻ തീരുമാനിച്ചത്. നിലമ്പൂർക്ക് പോയ ഞങ്ങൾ പിന്നീട് എത്തുന്നത് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ്. അവിടെ ഒരു കുന്നിൻ മുകളിൽ കുറേ വർഷങ്ങൾ പഴക്കമുള്ള ഒരു ക്ഷേത്രമുണ്ട്. ഞങ്ങൾ അന്നവിടെ ചെല്ലുമ്പോൾ ഒരു വിവാഹം നടന്നുകൊണ്ടിരിക്കുകയാണ് . ക്ഷേത്രത്തിലെ അമ്പലമണിയുടെ അടുത്താണ് ഞാൻ നിന്നിരുന്നത്. താലി കെട്ടുന്ന സമയത്ത് തിരുമേനി എന്നെ നോക്കി അമ്പലമണി മുഴക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ക്രൈസ്തവ വിശ്വാസിയായ ഞാൻ മലമുകളിലെ അജ്ഞാതരുടെ വിവാഹ ചടങ്ങിൽ ഹിന്ദു ആചാര പ്രകാരമുള്ള കർമ്മം നിർവഹിച്ചു ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.