കോവിഡ് കാലത്ത് ഫീസടക്കാൻ നിവൃത്തിയില്ലാതെ കുട്ടികൾ; തേങ്ങയായാലും മതിയെന്ന് അധികൃതർ

Updated: Wednesday, November 4, 2020, 10:17 [IST]

ഇന്ന് ലോകമെമ്പാടും കൊവിഡിനെ തുടർന്നുള്ള പ്രതിസന്ധിയിലാണ്, കൊറോണ എന്ന മഹാമാരിയുടെ ദുരിതക്കയം ആ ബാലവൃദ്ധം ജനങ്ങളെയും പലരീതിയിലാണ് ബാധിച്ചത്. ജോലി നഷ്ടപ്പെട്ടവരും, പഠനം ഉപോക്ഷിക്കേണ്ടി വന്നവരും ഒക്കെ മഹാമാരിയുടെ അവശേഷിപ്പുകളായി. 

 പക്ഷെ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പഠനം തുടരാൻ കഴിയാത്തവർക്ക് മുന്നിലേക്ക് ഫീസിന് പകരം തേങ്ങ നൽകിയാൽ മതിയെന്ന ഓഫറുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബാലിയിലെ ഒരു കോളജ് അധികൃതർ,വൻ സ്വീകരണമാണ് സോഷ്യൽ മീഡിയയിലെങ്ങും ഈ കോളേജിന്റെ നടപടിയ്ക്ക് ലഭിയ്ക്കുന്നത്.

  എന്നാൽ തേങ്ങയ്ക്ക് പുറമേ മറ്റ് പ്രകൃതിദത്ത ഉത്പന്നങ്ങളോ ഫീസിന് പകരം കോളേജിൽ നൽകാമെന്നാണ് വിദ്യാർത്ഥികൾക്ക് മുന്നിൽ കോളജ് അധികൃതർ നൽകിയ നിർദേശം. ബാലിയിലെ വീനസ് വൺ ടൂറിസം അക്കാദമി ആണ് ഈ വ്യത്യസ്ത ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. തേങ്ങ മാത്രമല്ല, മുരിങ്ങയില, ബ്രഹ്മി തുടങ്ങിയവയും  കോളേജിൽ  നൽകാം.

 തങ്ങളുടെ വിദ്യാർത്ഥികളിലെ സംരംഭകത്വ ശീളം വളർത്തുന്നതിന്റെ ഭാഗമായാണ് ഇങ്ങനൊരു രീതി അവലംബിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം, സമൂഹ മാധ്യമങ്ങളിലടക്കം കോളേജിന്റെ നടപടിയെ  അഭിനന്ദിക്കുകയാണ് എല്ലാവരും.