ഇത് ഞങ്ങളുടെ വിശേഷപ്പെട്ട കനി; ആഷിഖ് അബുവിന്റെയും പ്രിയതമ റിമയുടെയും കയ്യിലുള്ള പ്രത്യേകതരം കായുടെ വിലയറിഞ്ഞാൽ നിങ്ങൾ ഞെട്ടിപ്പോകും !
Updated: Tuesday, November 3, 2020, 12:55 [IST]

വിശേഷപ്പെട്ട ഒരു കായയുടെ ചിത്രങ്ങൾ പങ്കുവച്ച് റിമ കല്ലിങ്കൽ. ആഷിഖ് അബുവിനൊപ്പമുള്ള വേക്കഷൻ കാലത്തെ യാത്രക്കിടെ പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 'കോകോ ഡീ മേർ' എന്നാണ് റിമ പങ്കുവച്ച കായയുടെ രസകരമായ പേര്, താരത്തിന്റെ കുറിപ്പ് ആരാധകർ ഏറ്റെടുത്ത് കഴിയ്ഞ്ഞു.
പക്ഷേ, ഈ പേര് മാത്രമാണ് റിമ പോസ്റ്റിൽ നൽകിയിരിക്കുന്നത്. കൂടാതെ ഗൂഗിളിൽ തിരയാനുള്ള ഉപദേശവും താരം നൽകിയിട്ടുണ്ട്. 'സെക്സി' എന്നാണ് ഈ കായ അറിയപ്പെടുന്നത്.
എന്നാൽ ഈ കായയുടെ വില കണ്ടാൽ ഞെട്ടുകയും ചെയ്യും. 300 ഡോളർ അഥവാ 22, 339.50 രൂപയാണ് ഇതിന്റെ വില.
ഏകദേശം പത്തു വർഷം കൊണ്ടാണ് ഈ കായ പഴുക്കുന്നത്. സെയ്ചൽസിൽ പോയി വരുന്നവർ ഈ കായ ഒരു ഓർമ്മയായും കൂടെ കൊണ്ടുപോരുന്നത് പതിവാണ്.