എന്നോട് വിവാഹത്തെ കുറിച്ച് വീട്ടുകാർ പറയുന്നുണ്ട് ; പക്ഷെ....

Updated: Wednesday, November 11, 2020, 16:28 [IST]

തന്റെ വിവാഹത്തെ കുറിച്ച് മനസ്സ് തുറന്നു നടി മഡോണ സെബാസ്റ്റ്യൻ. വീട്ടുകാർ ഇതിനെകുറിച്ച്  പറഞ്ഞു തുടങ്ങിയെന്നും എന്നാൽ അതിന് മുമ്പ് തനിക്ക് ചെയ്തു തീർക്കേണ്ടതായ കാര്യങ്ങൾ ഒരുപാടുണ്ടെന്നും നടി പറയുന്നു.

  എന്നോട് സ്ഥിരമായി തന്നെ വീട്ടുകാർ കല്യാണത്തെകുറിച്ച് സംസാരിക്കുന്നുണ്ട്. അതിന് മുമ്പ് എന്റേതായ ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. അതല്ല ഇനി ചിലപ്പോൾ നാളെ കല്യാണം കഴിക്കണമെന്ന് തോന്നിയാൽ അങ്ങനെയും ചെയ്യും. പാർട്ണർക്കും എന്റെ അതേ സ്വഭാവമാണെങ്കിൽ നന്നായിരിക്കുമെന്ന് നടി.

 പക്ഷെ, ഒരു കാര്യത്തിനും സമ്മതത്തിന്റെ ആവശ്യം വേണ്ടാത്ത ആളായിരിക്കാം .നിയന്ത്രണങ്ങളൊന്നും വെയ്ക്കാത്ത ഒരാൾ ഇതുവരെ അനുഭവിക്കാത്ത കാര്യങ്ങൾ ചെയ്യണം. ഫാം തുടങ്ങണമെന്നുണ്ട്.  കുറച്ച് കാശുണ്ടാക്കി മൂന്നാല് ഏക്കർ സ്ഥലം വാങ്ങി കൃഷി ചെയ്യണം. അവിടെ മരങ്ങളും, ചെടികളുമൊക്കെ നടന്നം ശുദ്ധവായു ശ്വസിച്ച് പ്രകൃതിയുമായിണങ്ങി ജീവിക്കണമെന്നും താരം ആ​ഗ്രഹം പറയുന്നു.