പച്ചപാവാട അണിഞ്ഞ് ചലച്ചിത്രത്താരം മഡോണയുടെ ശീതകാല ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ ..!!!

Updated: Friday, November 27, 2020, 18:17 [IST]

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ കേറിയ താരമാണ് മഡോണ സെബാസ്റ്റിയൻ. പിന്നീട് നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും പ്രേമം ആണ് താരത്തിനെ ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്ന ചിത്രം. നിരവധി ഫോട്ടോ ഷൂട്ടുകൾ താരത്തിന്റെതായി വൈറൽ ആവുന്നുണ്ട്. 

 

പച്ച നിറത്തിൽ ഉള്ള വസ്ത്രങ്ങൾ ധരിച്ചാണ് താരം ഫോട്ടോ ഷൂട്ടിന് എത്തിയിട്ടുള്ളത്. പച്ചനിറത്തിവുള്ള പാവാടയും ജാക്കറ്റുമാണ് താരം ധരിച്ചിട്ടുള്ളത്. അതിന് മാച്ചായി ഒരു വലിയ സ്വർണ നിറത്തിലുള്ള കമ്മലും ധരിച്ചിട്ടുണ്ട്. പച്ച നിറത്തിലുള്ള ഷൂസും താരം ഉപയോഗിച്ചിട്ടുണ്ട്.

ചുവന്ന ബിഎംഡബ്യിയു കാറിനരികിൽ നിൽക്കുന്ന താരത്തിന്റെ ചിത്രത്തിനാണ് കൂടുതൽ കമന്റുകൾ ലഭിച്ചിട്ടുള്ളത്. ചലച്ചിത്രതാരം ഐശ്വര്യ ലക്ഷ്മിയും മഡോണയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. നിവിൻ പോളിയുടെ നായികയായാണ് മഡോണ അഭിനയ രംഗത്തേയ്ക്ക് വരുന്നത്.

പൃഥ്വിരാജ് നായകനായ ബ്രേദേഴ്‌സ് ഡേ എന്ന ചിത്രത്തിലെ മൂന്ന് നായികമാരിൽ ഒരാളായിരുന്നു മഡോണ. ദിലീപിന്റെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല മറിച്ച് മറ്റ് ഭാഷകളിലും താരം തന്റെ അഭിനയ മികവ് പ്രകടിപ്പിക്കുന്നുണ്ട്.