സൗബിന്റെ ജിന്നിനെ പൂട്ടി മദ്രാസ് ഹൈക്കോടതി.. ചിത്രത്തിന്റെ റിലീസ് സ്‌റ്റേ ചെയ്തു!!!

Updated: Thursday, November 12, 2020, 17:09 [IST]

സൗബിൽ ഷാഹിറിനെ നായകനാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ജിന്ന് എന്ന ചിത്രത്തിന്റെ പ്രദർശനാനുമതി വിലക്കി മദ്രാസ് ഹൈക്കോടത്. സ്‌ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രത്തിന്റെ നിർമാണം.

 

സ്‌ട്രൈറ്റ് ലൈൻ സിനിമാസിനെതിരായി കാർത്തിയുടെ കൈദി എന്ന സിനിമയുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്‌ച്ചേഴ്‌സ് നൽകിയ കേസിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് രാധാകൃഷ്ണൻ സ്‌റ്റേ വിധിച്ചത്.

വളരെ വിജയമായിരുന്ന കൈദിയുടെ ലാഭവിഹിതം {ഓവർ ഫ്‌ളോ } പല തവണ ആവശ്യപ്പെട്ടിച്ചും കരാർ പ്രകാരം നൽകാത്തത്തിനെ തുടർന്നാണ് തങ്ങൾ സ്‌ട്രൈറ്റ് ലൈൻ സിനിമാസിനെതിരെ കോടതിയെ സമീപിച്ചതെന്ന് ഡ്രീം വാരിയർ പിക്‌ചേഴ്‌സ് വക്താക്കൾ അറിയിച്ചു. കേരളത്തിൽ കൈദിയുടെ വിതരണം ഏറ്റെടുത്തത് സ്‌ട്രൈറ്റ് ലൈൻ സിനിമാസായിരുന്നു.