അമലയക്കൊപ്പമുള്ള ചിത്രങ്ങൾ പ്രസിദ്ദീകരിക്കാൻ പാടില്ല മുൻകാമുകനെ വിലക്കി കോടതി!!!

Updated: Saturday, November 21, 2020, 10:00 [IST]

തന്റെ ചിത്രങ്ങൾ മുൻകാമുകൻ പ്രസിദ്ധീകരിക്കുന്നു എന്ന പരാതിയിൽ നടി അമല പോളിന് അനുകൂല വിധി. ഫോട്ടോ ഷൂട്ടിനായി ഉപയോഗിച്ച രംഗങ്ങൾ ദുരുപയോഗം ചെയ്തു എന്ന പരാതിയിലാണ്‌കേസ്. മദ്രാസ് ഹൈക്കോടതിയിലാണ് അമല കേസ് ഫയൽ ചെയ്തത്.

 

കേസുമായി ബന്ധപ്പെട്ട മറ്റു നടപടികൾ ഡിസംബർ 22ന് ആരംഭിക്കും. ഗായകനായ ഭവ്‌നിന്ദർ സിംഗിനെതിരെയാണ് കേസ്. പരമ്പരാഗത രാജസ്ഥാനി വധു വരന്മാരുടെ വേഷത്തിൽ ഇരുവരും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാൽ ഇത് വിവാഹ ചിത്രങ്ങളാണെന്ന തെറ്റി ധരിച്ച് മാധ്യമങ്ങൾ വലിയ വാർത്തയാക്കിയിരുന്നു. ചിത്രങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ വൻ പ്രചാരം നേടിയതോടെ അദ്ദേഹം ചിത്രങ്ങൾ പിൻവലിക്കുകയായിരുന്നു.