ആ സൗന്ദര്യം കാണുമ്പോള്‍ ഞാന്‍ മയങ്ങിപോകുന്നു, കാവ്യയെക്കുറിച്ച് ഉണ്ണി പറഞ്ഞതിങ്ങനെ
Updated: Wednesday, February 17, 2021, 15:31 [IST]

എന്റെ പ്രിയപ്പെട്ട കാവ്യ മാധവന്റെ സ്വതസിദ്ധമായ സൗന്ദര്യം കാണുമ്പോള്‍ ഞാന്‍ മയങ്ങി പോവുകയാണ്. അവരുടെ സുന്ദരമായ ചിരി ആ മുറി മുഴുവന്‍ പ്രകാശം പരത്തുകയാണ്. ഈ മനോഹരമായ കപ്പിള്‍സ് എന്നും എപ്പോഴും എന്റെ ഹൃദയത്തില്‍ ഉണ്ടാവും. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ ഉണ്ണി പി എസ് കുറിച്ചതാണ് ഇങ്ങനെ.

കാവ്യാ മാധവും ദിലീപിനുമൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തു കൊണ്ടാണ് ഉണ്ണി ഇങ്ങനെ പറഞ്ഞത്. ആരാധകരും ഉണ്ണിയുടെ വാക്കുകള്‍ വളരെ ശരിയാണെന്നാണ് അഭിപ്രായപ്പെടുന്നത്. ഭൂരിഭാഗം പേരും കാവ്യ വീണ്ടും സുന്ദരിയായിട്ടുണ്ടെന്ന് പറയുന്നു. എന്നാല്‍ കാവ്യയുടെ പഴയ നാടന്‍ ഭംഗി മാറി പോയെന്ന് മറ്റു ചിലര്‍ പറയുന്നു.

നടനും സംവിധായകനും ഗായകനുമായ നാദിഷയുടെ മകളുടെ വിവാഹത്തിനാണ് കാവ്യാ മാധവന് തിളങ്ങിയത്. ഇത്രയും ഭംഗിയില്‍ കാവ്യാ മാധവനെ കാണുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായതിനുശേഷം കാവ്യ നന്നായി തടിച്ചുരുണ്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ പഴയതു പോലെ മാറിയെന്നാണ് ആരാധകര്‍ പറയുന്നത്.
വ്യത്യസ്ത നിറത്തിലുള്ള ചുരിദാറാണ് കാവ്യ നാദിര്ഷയയുടെ മകളുടെ വിവാഹത്തിനും റിസപ്ഷനുമായി ധരിച്ചിരുന്നത്. ഉണ്ണിയാണ് കാവ്യയെ അണിയിച്ചൊരുക്കിയത്. വര്‍ഷങ്ങളായി പല പരിപാടികള്‍ക്കും വിവാഹത്തിനുമെല്ലാം ഉണ്ണിയാണ് കാവ്യയെ മേക്കപ്പ് ചെയ്യാറുള്ളത്. അടുത്ത സുഹൃത്താണ് കാവ്യയെന്ന് ഉണ്ണി നേരത്തയും പറഞ്ഞിട്ടുണ്ട്.

ഇരുവരുടെയും ഫോട്ടോകളും നേരത്തെ വൈറലാകാറുണ്ട്. കാവ്യ-ദിലീപ് വിവാഹത്തിനും ഉണ്ണിയാണ് കാവ്യയെ സുന്ദരിയാക്കിയത്. ബാലതാരമായി സിനിമയിലേക്ക് എത്തിയ കാവ്യ മലയാള ചലച്ചിത്ര ലോകത്ത് മുന്‍നിര നായികമാരിലൊരാളായിരുന്നു. വിവാഹശേഷമാണ് കാവ്യ സിനിമയില്‍ നിന്നും വിട്ടുനിന്നത്. ആദ്യ സിനിമയിലെ നായകനെ ജീവിതത്തിലും നായകനാക്കിയിരിക്കുകയാണ് കാവ്യ.
ചന്ദ്രനുദിക്കുന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക നിരയിലെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങള്‍. ഗദ്ദാമ, പെരുമഴക്കാലം, ക്ലാസ്മേറ്റ്സ്, വാസ്തവം, മിഴിരണ്ടിലും, തിളക്കം തുടങ്ങിയ ചിത്രങ്ങള്‍ കാവ്യയുടെ കരിയറിലെ ശ്രദ്ധേയമായ ചിത്രമാണ്. 2016ല്‍ പിന്നേയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. കാവ്യാ മാധവിന്റെ തിരിച്ചുവരവിനായി മലയാളികള്‍ ഇന്നും കാത്തിരിക്കുന്നുണ്ട്.