അമ്മയുടെ സിനിമകള്‍ ഞാന്‍ കാണാറില്ല, ഉണ്ണിമുകുന്ദന്റെ ജോഡിയാകാനാണ് ഇഷ്ടമെന്ന് മാളവിക ജയറാം
Updated: Monday, February 8, 2021, 16:43 [IST]

താര ദമ്പതികളുടെ മകളായിട്ടും എന്തുകൊണ്ട് ജയറാമിന്റെ മകള്‍ മാളവിക സിനിമയിലേക്ക് വരുന്നില്ലെന്ന ചോദ്യം പണ്ട് മുതല്‍ക്കേയുണ്ട്. അമ്മ പാര്‍വ്വതിയും സഹോദരന് കാളിദാസും അച്ഛന് ജയറാമും സിനിമയില്‍ തകര്‍ത്തഭിനയിച്ചു കഴിഞ്ഞു. മാളവിക വരില്ലേ എന്ന ചോദ്യം വൈറലായപ്പോള്‍ അച്ഛനുമൊപ്പം ഒരു പരസ്യത്തില്‍ മാളവിക എത്തിയത് ശ്രദ്ധേയമായിരുന്നു.

മലയാളം സംസാരിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. മാളവിക പഠിച്ചതും വളര്‍ന്നതുമെല്ലാം പുറത്താണ്. ഇപ്പോള്‍ വിദേശത്താണ് മാളവിക. ജയറാമിനൊപ്പം കല്ല്യാണ പെണ്ണിന്റെ വേഷത്തിലാണ് മാളവിക എത്തിയിരുന്നത്. അണിഞ്ഞൊരുങ്ങിയുള്ള മാളവികയെയാണ് മലയാളികള്‍ മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ കണ്ടത്. യഥാര്‍ത്ഥത്തില്‍ മാളവിക കല്യാണം കഴിക്കാന്‍ പോകുകയാണോ എന്നാണ് പലരും ചോദിച്ചത്. എല്ലാവര്ക്കും സര്‍പ്രൈസ് ആയിരുന്നുവെന്നും മാളവിക ജയറാം പറയുന്നു. വിവാഹം കഴിഞ്ഞ് മാളവിക യുഎസില്‍ പോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ സംസാരമുണ്ടായത്. ഒരുപാട് ബുദ്ധിമുട്ടിയാണ് ആ പരസ്യം ചിത്രീകരിച്ചതെന്ന് മാളവിക പറയുന്നുണ്ട്. തനിക്ക് ക്യാമറയ്ക്കു മുന്നില്‍ നില്ക്കാന് നല്ല പേടിയാണെന്നും അതുകൊണ്ടാണ് സിനിമാ എന്ന മേഖല തെരഞ്ഞെടുക്കാത്തതെന്നും മാളവിക പറയുന്നു.

മോഡലിംഗ് ചെയ്യാറുണ്ടെന്ന് മാളവിക പറയുന്നു. ചെന്നൈയില്‍ ചില ചെറിയ പരസ്യങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. ഭാവിയില്‍ സിനിമയില്‍ വരികയാണെങ്കില്‍ കാളിദാസിനൊപ്പം ചെയ്യാനല്ല ഉണ്ണിമുകുന്ദനൊപ്പം അഭിനയിക്കാനാണ് ഇഷ്ടമെന്നും മാളവിക പറയുകയുണ്ടായി. തന്റെ ഹൈറ്റ് അനുസരിച്ച് നല്ല ജോഡി ഉണ്ണിയായിരിക്കുമെന്നാണ് മാളവിക പറയുന്നത്. സിനിമാ ഫീല്‍ഡില്‍ നല്ല സുഹൃത്താണ് ഉണ്ണിമുകുന്ദനെന്നും മാളവിക പറയുന്നുണ്ട്.

തമിഴ് നോക്കുമ്പോള്‍ വിജയിയുടെ കട്ട ഫാനാണ് മാളവിക. തിയേറ്ററില്‍ വിജയ് വന്നാല്‍ താന്‍ സ്റ്റക്കാകുമെന്നാണ് മാളവിക പറയുന്നത്. യാത്രയാണ് തനിക്ക് ഏറെ ഇഷ്ടമെന്നും മാളവിക പങ്കുവയ്ക്കുന്നുണ്ട്. ജയറാം ഉര്‍വശി ജോഡികളാണ് എന്നും തനിക്ക് പ്രിയമെന്ന് മാളവിക പറയുന്നു. പുത്തും പുതുകാലയില് ഇരുവരും ഒന്നിച്ച് എത്തിയതില്‍ ഏറ്റവും അധികം സന്തോഷിക്കുന്നതും താനാണെന്ന് മാളവിക പറഞ്ഞു. അതുപോലെയാണ് കാളിദാസും കല്യാണിയും ഒന്നിച്ചെത്തിയപ്പോള്‍ തോന്നിയതെന്നും മാളവിക പറയുന്നു.

അച്ഛന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രത്തിലൊന്ന് തിരുവമ്പാടി തമ്പാന് ആണെന്ന് പറഞ്ഞ മാളവിക അമ്മ പാര്‍വ്വതിയുടെ സിനിമകള്‍ ഒന്നും കാണാറില്ലെന്നാണ് പറഞ്ഞത്. കാളിദാസ് അമ്മക്കുട്ടിയാണെന്നും സെന്റിയാണെന്നുമാണ് പറഞ്ഞത്. ഒരിക്കലും ക്യാമറയ്ക്കുമുന്നില്‍ നില്ക്കാന് കഴിയുമെന്ന് വിചാരിച്ചതല്ല. എന്നാല്‍ പ്രതീക്ഷിക്കാതെയാണ് അത് നടന്നത്. അതുകൊണ്ടുതന്നെ സിനിമയിലേക്ക് വരില്ലെന്ന് തീര്‍ത്തും പറയുന്നില്ലെന്നാണ് മാളവിക പറഞ്ഞത്.

