ചുവന്ന പട്ടിൽ തിളങ്ങി മാളവിക മേനോൻ.. നവരാത്രി സ്‌പെഷ്യൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറൽ!!

Updated: Monday, October 26, 2020, 14:15 [IST]

ചുവന്ന പട്ടിൽ ദീപത്തിന്റെ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന മാളവിക മേനോന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

 

താരത്തിന്റെ നവരാത്രി സ്‌പെഷ്യൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്. ചുവന്ന പട്ടുടുത്ത് സർവ്വാഭരണ വിഭുഷിതയായാണ് മാളവിക ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. 

 

കൈയ്യിൽ തൂക്കു വിളക്ക് ഏന്തിയ താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. നിരവധി താരങ്ങൾ നവരാത്രിയോടനുബന്ധിച്ച് ഫോട്ടോ ഷൂട്ട് നടത്തിയിട്ടുണ്ട്.

 

മാളവിക തന്നെയാണ് തന്റെ ഫേസ്ബുക്കിൽ ചിത്രങ്ങൾ പങ്ക് വച്ചത്. എല്ലാവർക്കും സന്തോഷകരമായ ദസറ ആശംസകൾ. അന്യായത്തിനും തിന്മയ്ക്കുമേൽ സത്യവും നന്മയും എപ്പോഴും വിജയിക്കട്ടെ എന്നാശംസിക്കുന്നു എന്നും താരം തന്റെ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. 

 

 

2012 പുറത്തിറങ്ങിയ 916 എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമയിൽ എത്തുന്നത്. തുടർന്ന് മലയാളത്തിലും തമിഴിലും നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്.