താജ്മഹല്‍ കാഴ്ച കണ്ട് ഗോവയിലെത്തിയോ? മലയാളത്തിന്റെ നാഗകന്യകയുടെ ബിക്കിനി ചിത്രങ്ങള്‍

Updated: Tuesday, March 2, 2021, 11:36 [IST]

താജ്മഹല്‍ കാഴ്ചകളൊക്കെ കഴിഞ്ഞ് ഗോവയിലെത്തിയോ എന്നാണ് ചോദ്യം. നടി മൗനി റോയിയോടാണ് ചോദ്യം. ഗോവയില്‍ നിന്നുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഗോവയില്‍ ഇപ്പോള്‍ അവധി ആഘോഷിക്കുകയാണ് താരം. ബ്ലാക്ക് നിറത്തിലുള്ള ബിക്കിനി ധരിച്ച ഫോട്ടോകളാണ് വൈറലാകുന്നത്. 

നാഗീന്‍ എന്ന ഹിന്ദി പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് മൗനി റോയ്. നാഗകന്യക എന്ന പേരില്‍ സീരിയല്‍ മലയാളത്തിലും മൊഴിമാറ്റിയിരുന്നു. അതുകൊണ്ടുതന്നെ മൗനി റോയിയെ മലയാളികള്‍ക്കും പരിചിതമാണ്. 

 

കഴിഞ്ഞ മാസം മൗനി റോയ് വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തയും ഉണ്ടായിരുന്നു. മലയാളിയും ദുബായില്‍ ബാങ്കറുമായ സൂരജ് നമ്പ്യാര്‍ ആണ് മൗനിയുടെ വരന്‍ എന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. ഇരുവരും പ്രണയത്തിലാണെന്നും പറയുന്നു.

 

ഏക്താ കപൂറിന്റെ ക്യൂംകി സാസ് ഭി കഭി ബഹു തി എന്ന സീരിയലിലൂടെയാണ് മൗനി അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് കസ്തൂരി, ദോ സഹേലിയാന്‍, ദേവോം കാ ദേവ് മഹാദേവ്, ജുനൂന്‍ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. എന്നാല്‍ നാഗീന്‍ എന്ന സീരിയലിലെ നാഗകന്യക വേഷമാണ് മൗനിയെ താരമാക്കിയത്.

 

അക്ഷയ് കുമാര്‍ നായകനായ ഗോള്‍ഡ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും എത്തി. കെജിഎഫിന്റെ ഹിന്ദി റീമേക്കില്‍ ഗലി ഗലി എന്ന ഐറ്റം ഗാനത്തിലും മൗനി അഭിനയിച്ചിരുന്നു. റോമിയോ അക്ബര്‍ വാള്‍ട്ടര്‍, മെയ്ഡ് ഇന്‍ ചൈന എന്നിവയാണ് മൗനിയുടെ മറ്റ് ചിത്രങ്ങള്‍. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അമിതാഭ് ബച്ചന്‍, ഡിംപിള്‍ കപാഡിയ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലും മൗനി അഭിനയിച്ചിട്ടുണ്ട്.