നിങ്ങൾ കണ്ടിരിക്കേണ്ട മലയാളത്തിലെ 10 ചരിത്ര സിനിമകൾ ഇവയാണ്!!!

Updated: Saturday, September 12, 2020, 16:11 [IST]

ചരിത്ര സിനിമകൾ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകർ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത പത്ത് ചലചിത്രങ്ങളെ പറ്റിയാണ് ഇവിടെ പറയുന്നത്.

 

1. കേരളവർമ്മ പഴശ്ശിരാജ:  അടുത്തിടെ ഇറങ്ങിയ ഏറ്റവും ശ്രദ്ധിയ്ക്കപ്പെട്ട ചരിത്ര സിനിമകളിൽ ഒന്നാണ് കേരളവർമ്മ പഴശ്ശിരാജ. 2009ൽ ഹരിഹരൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി റിലീസ് ചെയ്ത ചിത്രത്തിൽ ഒരു നീണ്ട താരനിരതന്നെയുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പട പൊരുതുന്ന പഴശ്ശി തമ്പുരാന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. കനിഹയാണ് ചിത്രത്തിലെ നായിക. ശരത്ത് കുമാർ, മനോജ് കെ.ജയൻ, പത്മപ്രിയ എന്നിവർ മുഖ്യവേഷങ്ങളിൽ എത്തുന്നു.

 

2. ഉറുമി: 2011 ഇറങ്ങിയ ചിത്രങ്ങളിൽ വച്ച് ഏറ്റവും ഹിറ്റ് ആയ ചിത്രമാണ് ഉറുമി. സന്തോഷ് ശിവൻ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ പൃഥ്വിരാജാണ് നായകൻ. പോച്ചുഗീസ് ഭരണത്തനെതിരെ പൊരുതുന്ന കഥാപാത്രമാണ് പൃഥ്വിരാജിന്റേത്. പ്രഭു ദേവ, ജനീലിയ ഡിസൂസ, ആര്യ, വിദ്യാബാലൻ, നിത്യ മേനോൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.

 

3.വീരപുത്രൻ: നരേയ്‌നെ നായകനാക്കി പി.ടി.കുഞ്ഞി മുഹമ്മദിന്റെ സംവിധാനത്തിൽ പിറന്ന ചിത്രമാണ് വീരപുത്രൻ. സ്വാതന്ത്ര്യ സമര സേനാനി മുഹമ്ദ് അബ്ദുറഹിമാന്റെ ജീവിതകഥയാണ് ചിത്രത്തിന്റെ പ്രമേയം. റൈമ സെൻ ആണ് ചിത്രത്തിലെ നായിക. നിരവധി വിവാദങ്ങൾ ചിത്രത്തിന്റെ റിലീസിങ് സമയത്ത് ഉണ്ടായിരുന്നവെങ്കിലും മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമ നേടിയത്.

 

4. യുഗപുരുഷൻ: ശ്രീനാരായണ ഗുരുവിന്റെ ജീവിതകഥ വിവരിക്കുന്ന ചിത്രമാണ് യുഗപുരുഷൻ. ആർ സുകുമാരൻ സംവിധാനം ചെയ്ത ചിത്രത്തിൽ തലൈവാസൽ വിജയ് ആണ് ശ്രീനാരായണ ഗുരുവായി എത്തുന്നത്. മമ്മൂട്ടി, കലാഭവൻ മണി, നവ്യാനായർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രതീക്ഷച്ച ബോക്‌സോഫീസ്  വിജയം ചിത്രം നേടിയില്ല.

 

 

5. സെല്ലുലോയ്ഡ്: മലയാളം സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ.സി.ഡാനിയലിന്റെ കഥ പറയുന്നു ചിത്രമാണ് സെല്ലുലോയ്ഡ്. കമൽ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രങ്ങളിൽ ഒന്നാണിത്.

 

6. ഒരു വടക്കൻ വീരഗാഥ: മലയാളത്തിലെ എക്കാലത്തേയും മികച്ച ചരിത്ര സിനിമകളിൽ ഒന്നായി കണക്കാക്കുന്ന ഒന്നാണ് ഒരു വടക്കൻ വീരഗാഥ. വടക്കൻ പാട്ടിലെ ചന്തുവിന്റെയും ആരോമൽ ചേകവരുടേയും കഥപറയുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ഹരിഹരനാണ്. മമ്മൂട്ടിയാണ് ചന്തുവായി എത്തുന്നത്. മാധവിയാണ് നായിക. നാല് ദേശീയ അവാർഡുകളും ആറ് സംസ്ഥാന അവാർഡുകളും ചിത്രം നേടിയിട്ടുണ്ട്. സുരേഷ് ഗോപി, ക്യാപ്റ്റൻ രാജു, ബാലൻ .കെ. നായർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.

 

7. കാലാപാനി: ബ്രിട്ടീഷ് പട്ടാളത്തിനെതിരെ പൊരുതുന്ന ഗോവർദ്ധന്റെ കഥ പറയുന്ന ചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലാണ് നായകൻ. തബുവാണ് നായിക. പ്രഭു, അമ്‌രീഷ് പുരി, നെടുമുടി വേണു എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

8. മകരമഞ്ഞ്: വിശ്യവിഖ്യാതനായ ചിത്രകാരൻ രാജാ രവിവർമ്മയുടെ ജീവിതകഥ വിവരിക്കുന്ന ചിത്രമാണ് മകരമഞ്ഞ്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ സന്തോഷ് ശിവനാണ് രാജാ രവി വർമ്മയായി എത്തുന്നത്. കാർത്തികയാണ് ചിത്രത്തിലെ നായിക. 2011 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജഗതി ശ്രീകുമാർ, നിത്യമേനോൻ എന്നിവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രമേഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

 

9. കുലം: മലയാള സിനിമയിൽ ഇന്നോളം ഇറങ്ങിയിട്ടുള്ളതിൽ അതിശക്തമായ സ്ത്രീകഥാപാത്രങ്ങളിലൊന്നാണ് ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത കുലം എന്ന ചിത്രത്തലെ സുഭദ്ര. ഭാനുപ്രിയയാണ് സുഭദ്രയായി എത്തുന്നത്. 1997ലാണ് ചിത്രം റിലീസ് ചെയതത്. മാർത്താണ്ഡവർമ്മ എന്ന ചരിത്രനോവലിലെ കഥാപാത്രമാണ് സുഭദ്ര. സുരേഷ് ഗോപി, വിജയരാഘവൻ, തിലകൻ, നാസർ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

10. വാസ്തുഹാര: മോഹൻലാലിനെ നായകനാക്കി അരവിന്ദൻ സംവിധാനം ചെയ്ത ചിത്രമാണ് വാസ്തുഹാര. ഇതേ പേരിൽ സി.വി. ശ്രീരാമൻ എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബംഗാൾ വിഭജനത്തെക്കുറിച്ചാണ് ചിത്രത്തിന്റെ പ്രമേയം. മോഹൻലാലിനൊപ്പം ശോഭന, നീലാഞ്ജന മിത്ര, നീന ഗുപ്ത എന്നിവരും ചിത്രത്തിൽ അഭിനയ്ക്കുന്നുണ്ട്. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് ചിത്രം സ്വന്തമാക്കിയിരുന്നു.