നിങ്ങളൊരു സിനിമാ പ്രേമിയാണോ? സിനിമാപ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട 10 തെന്നിന്ത്യൻ സൈക്കോ ത്രില്ലറുകൾ ഇതാ!!!

Updated: Friday, September 4, 2020, 17:04 [IST]

സിനിമകളോട് എന്നും എപ്പോഴും പലർക്കും ഒരു താത്പര്യമുണ്ടാവും. നിങ്ങളൊരു സിനിമാപ്രേമിയാണെങ്കിൽ പ്രത്യേകിച്ച് സൈക്കോ ത്രില്ലറുകളാണ് നിങ്ങളുടെ ഇഷ്ട വിഭാഗമെങ്കിൽ തെന്നിന്ത്യയിൽ നിങ്ങൾ കണ്ടിരിക്കേണ്ട സിനിമകൾ ഇവയാണ്.

 

10. സൈക്കോ : ഈ ലിസ്റ്റിൽ പത്താമതായി വരുന്ന ചിത്രമാണ് സൈക്കോ. തമിഴിൽ മിഷ്‌കിന്റെ സംവിധാനത്തിലാണ് ഈ ചിത്രം ഒരുങ്ങിയത്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിൽ അന്ധനായ നായകനായി എത്തുന്ന. അതിഥി റാവൂ ഹൈദരാണ് ഈ ചിത്രത്തിലെ നായിക. നിത്യമേനോൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അന്ധനായ നായകൻ ഒരു കൊലപാതകത്തെ പറ്റി അറിയുകയും അതിനെ പിൻതുടരുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

9. തനി ഒരുവൻ : ജയം രവി നായകനായി മോഹൻരാജ് സംവിധാനം ചെയ്ത ചിത്രമാണിത്. ഒരു സയൻസ് ഫിക്ഷൻ വിഭാഗത്തിലും ചത്രത്തിനെ ഉൾപ്പെടുത്താം. നയൻതാരയാണ് നായിക. ഭ്രാന്തമായ രീതിയിൽ ആരോഗ്യരംഗത്ത് പരീക്ഷണങ്ങൾ നടത്തുന്നതിനെതിരെ പോലീസ് അന്വേഷണം ഉണ്ടാവുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്.

 

8. ആളവന്താൻ : 2001ൽ പുറത്തിറങ്ങിയ കമൽഹാസൻ നായകനായ സൂപ്പർഹിറ്റ് ചിത്രമാണ് ആളവന്താൻ. കമൽഹാസൻ ഇരട്ട വേഷങ്ങളിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സൈക്കോ ത്രില്ലറുകളിൽ വച്ച് ഏറ്റവും വ്യത്യസ്ഥമായ ഒരു ചിത്രമാണ് അഭയ്. രവീണ ടൺഠൻ, മനീഷ കൊയ്‌റാള എന്നിവർ ചിത്രത്തിൻ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

7. യു ടേൺ്: 2016ൽ സാമന്ത അക്കിനേനി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് പവൻ കല്യാൺ സംവിധാനം ചെയ്ത കന്നട സിനിമയാണ് യു ടേൺ. ഈ ചിത്രം 2018ൽ തമിഴിലും ഇറങ്ങിയിട്ടുണ്ട്. നഗരത്തിലെ ഒരു ഫ്‌ളയ് ഓവറിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം.

 

6. നേനോക്കാടിനെ : 2014ൽ പുറത്തിറങ്ങിയ സുകുമാർ സംവിധാനം ചെയ്ത തെലുങ്ക് സൈക്കോ ത്രില്ലൽ ചിത്രമാണ് നേനോക്കാടിനെ. മഹേഷ് ബാബു ഒരു റോക്ക് സ്റ്റാറായി എത്തുന്ന ചിത്രമാണിത്. ആക്ഷനും മസാലയും നിറഞ്ഞ് സിനിമ ബോക്‌സോഫീസ് ഹിറ്റായിരുന്നു.

5. മുംബൈ പോലീസ്: പൃഥ്വിരാജ് നായകനായ മുംബൈപോലീസ് ഏറെ പ്രേക്ഷ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. അപ്രതീക്ഷിതമായി  ഉണ്ടായ ഒരു കൊലപാതകവും അതിനെ കുറിച്ചുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. ജയസൂര്യ, റഹ്‌മാൻ തുടങ്ങിയ താരങ്ങൾ ചിത്രത്തിലഭിനയിച്ചിട്ടുണ്ട്. നിരവധി ട്വിസ്റ്റുകൾ നിറഞ്ഞതാണ് ഈ സിനിമ. റോഷന് ആന്ഡ്രൂസ് ആണ് ചിത്രത്തിന്റെ സംവിധായകന്.

 

4. മെമ്മറീസ് : മലയാള സിനിമാ വ്യവസായത്തിൽ സൈക്കോ ത്രില്ലറുകൾക്കുള്ള ഒരു മികച്ച ഉദാഹരണമാണ് മെമ്മറീസ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിലും പൃഥ്വിരാജ് തന്നെയാണ് നായകൻ. കൊലപാതക പരമ്പരയും അത് ഒരു കുറ്റാന്വേഷകന്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മിയ ജോസഫ്, വിജയരാഘവൻ, ശ്രീജിത്ത് രവി എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

3. സെവൻത്ത് ഡേ: മലയാള സിനിമയിലെ മറ്റൊരു  ഹിറ്റ് ചിത്രമാണ് സെവൻത്ത് ഡേ. ഇത് നിങ്ങൾ തീർച്ചയായും കാണേണ്ട ഒരു സൈക്കോ ത്രില്ലർ ചിത്രമാണിത്. ഡേവിഡ് എബ്രഹാമിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. നവാഗത സംവിധായകനായ ശ്യാംധറിന്റേതാണ് ചിത്രം. അഖിൽപോളിന്റെതാണ് തിരകഥ. 

 

2. അന്യൻ: ശങ്കർ സംവിധാനം ചെയ്ത് വിക്രം നായകനായ അന്യൻ എന്ന ചിത്രം 2007ലെ ബോക്‌സോഫീസ് ബ്ലോക്ക് ബസ്റ്റർ ഹിറ്റുകളിലൊന്നാണ്. മൂന്ന് വ്യത്യസ്ഥ വേഷങ്ങളിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. സദയാണ് നായിക. മലയാളത്തിൽ നിന്നും നിരവധി താരങ്ങൾ ഈ ചിത്രത്തിലഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങൾക്ക് ഇപ്പോഴും ആരാധകരുണ്ട്. മൾട്ടിപ്പിൾ ഡിസോഡർ ഉള്ള വ്യക്തിയുടെയും അയാളുടെ ജീവിതത്തിലുണ്ടാവുന്ന വ്യത്യസ്ഥമായ കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

 

1. രാക്ഷസൻ:  സിനിമാ പ്രേമികൾ തീർച്ചയായും ഇഷ്ടപ്പെടുന്ന സൈക്കോ ത്രില്ലർ ചിത്രങ്ങളിൽ ഒന്നാണ് രാക്ഷസൻ. സിനിമാ പ്രേമിയായ യുവാവ് പോലീസിൽ ചേരുകയും തുടർന്നുണ്ടാകുന്ന കൊലപാതര പരമ്പരകളെക്കുറിച്ചുള്ള അന്വേഷണവുമാണ്  ചിത്രത്തിന്റെ പ്രമേയം. റാം കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ വിഷ്ണു വിശാലാണ് നായകൻ. അമലപോളാണ് നായിക. ശരവണൻ, റാംദോസ്, എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.