തന്റെ അമ്മാവൻ ഒരു ഗിഫ്റ്റ് ബോക്സ് എന്ന് ഗായിക അഭയ... അമ്മാവനെ കണ്ട് ഞെട്ടി ആരാധകർ!!!
Updated: Thursday, September 10, 2020, 11:44 [IST]

സാമൂഹ്യമാധ്യമങ്ങളിൽ പ്രേക്ഷകർക്ക് വളരെ പരിചിതമായ മുഖമാണ് ഗായിക അഭയ ഹിരണ്മയിയുടേത്. തന്റെ വ്യത്യസ്ഥമായ ആലാപന ശൈലി കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഒരു സ്ഥാനം സ്വന്തമാക്കാൻ ഈ ഗായികയ്ക്ക് സാധിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ വളരെ സജ്ജീവമാണ് താരം. താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

മലയാളത്തിലെ പ്രിയ ഹാസ്യനടൻ കൊച്ചു പ്രേമൻ എന്ന് വിളിക്കുന്ന കെ.എസ്. പ്രേകുമാറുമൊത്തുള്ള ചിത്രമാണ് അഭയ പോസ്റ്റ് ചെയ്തിട്ടുള്ളത്. അദ്ദേഹം അഭയയുടെ അമ്മാവൻ ആണെന്നത് ഒരു പുതിയ അറിവാണെന്നാണ് ആരാധകർ കമന്റ് ചെയ്തിട്ടുള്ളത്. കൊച്ചുപ്രേമന്റെ സഹോദരി ലതികയുടെ മകളാണ് അഭയ. സംഗീത സംവിധായകനുമായ ഗോപി സുന്ദറാണ് അഭയയുടെ ജീവിത പങ്കാളി. പോസ്റ്റിന്റെ പൂർണ്ണ രൂപം.

ഞാൻ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വര്ണക്കമ്മൾ കൊണ്ട് തന്നു പിന്നെ 10ത് ജയിച്ചപ്പോ വീണ്ടും കമ്മൽ കോളേജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മൻ തന്ന മൊബൈൽ ഫോൺ പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും ..❤️ഞങ്ങള്‍ പെണ്‍കുട്ടികള്‍ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും ....ഞങ്ങടെ "ഗിഫ്റ് ബോക്സ് " ആണ് മാമ്മൻ @the_haristory