കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ ആഡംബര വാഹനം സ്വന്തമാക്കി ജയസൂര്യ.!! ഇനി താരത്തിന്റെ യാത്രകൾ ഈ ആഡംബര വാഹനത്തിൽ.!!

Updated: Thursday, September 3, 2020, 12:14 [IST]

കേരളത്തിൽ ആദ്യമായി ഈ വാഹനം സ്വന്തമാക്കിയത് ആരാധകരുടെ പ്രിയതാരം ജയസൂര്യയാണ്. എന്നാൽ ആ വാഹനം ഏതാണെന്ന് അറിയേണ്ടേ? ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ മിനിയുടെ ക്ലബ്മാൻ സ്‌പെഷ്യൽ പതിപ്പായ ഇന്ത്യൻ സമ്മർ എഡിഷനാണ് താരത്തിന്റെ സ്വന്തമായത്. സിനിമ പ്രേമം പോലെ തന്നെ ജയസൂര്യയുടെ വാഹന കമ്പവും പ്രസിദ്ധമാണ്.

സ്‌പെഷ്യൽ പതിപ്പായതിനാൽ സമ്മർ എഡിഷന്റെ 15 മോഡലുകളാണ് മിനി ഇന്ത്യൻ വിപണിയിൽ ഇറക്കിയിട്ടുള്ളത്. അതിലെ ഏറ്റവും ഉയർന്ന മോഡലാണിപ്പോൾ ജയസൂര്യയുടെ സ്വന്തമായി ഉള്ളത്. കേരളത്തിൽ ഇതാദ്യമായാണ് ഒരാൾ  ഈ വാഹനം സ്വന്തമാക്കുന്നത്. അതു പോലെ തന്നെ ഈ വാഹനം സ്വന്തമാക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ വ്യക്തിയാണ് ഇദ്ദേഹം.

ഭാര്യക്കും കുട്ടികൾക്കു മൊപ്പംകൊച്ചിയിലെ മിനി ഡീലർഷിപ്പിലെത്തിയാണ് അദ്ദേഹം വാഹനം സ്വന്തമാക്കിയത്. തിരുവോണദിനത്തിൽ കുടുംബസമേതം കാർ സ്വീകരിക്കുന്ന ചിത്രം ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഏകദേശം 67 ലക്ഷം രൂപയോളം ഓൺറോഡ് വിലയുണ്ട് ഈ കാറിന്. മോഡലിന്റെ ഏറ്റവുമധികം സ്‌പെസിഫിക്കേഷനുള്ള കാർ ഇന്ത്യയിൽ ജയസൂര്യയ്ക്ക് മാത്രമാണുള്ളതെന്ന് വാർത്തകളുണ്ട്.

പ്രീമിയം ലുക്കോടെയാണ് ക്ലബ്മാൻ ഇന്ത്യൻ സമ്മർ എഡിഷൻ വിപണിയിൽ എത്തിച്ചിട്ടുള്ളത്. സിനിമയെപ്പൊലെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് വാഹനങ്ങളെന്ന് അദ്ദേഹം നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. അഭിനേതാവും നിർമ്മാതാവും മാത്രമല്ല താനൊരു നല്ല ഗായകൻ കൂടിയാണെന്ന് അദ്ദേഹം ആരാധകരെ അറിയിച്ചിട്ടുണ്ട്.

അന്വേഷണമാണ് അദ്ദേഹത്തിന്റെ അവസാനമായി തീയറ്റർ റിലീസ് ചെയ്ത  ചലച്ചിത്രം. മലയാളത്തിലെ ആദ്യത്തെ ഒടിടി റിലീസ് ചെയ്തതും ജയസൂര്യയുടെ സൂഫിയും സുജാതയും എന്ന ചിത്രമാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. വെള്ളം, ടർബോ പീറ്റർ എന്നിവയാണ് ഇനി റിലീസിനായി ഒരുങ്ങന്ന ചിത്രങ്ങൾ.