ആര്‍ഭാടമില്ലാതെ ലളിതമായ ചടങ്ങില്‍ മകന്റെ വിവാഹം, കൈപിടിച്ച് അനുഗ്രഹിച്ച് നെടുമുടി വേണു, ചിത്രങ്ങള്‍ വൈറല്‍

Updated: Thursday, November 12, 2020, 12:55 [IST]

കൊവിഡ് നിയന്ത്രണ കാലത്ത് മറ്റൊരു പ്രമുഖ നടന്റെ മകന്‍ കൂടി വിവാഹിതനായി. എക്കാലത്തെയും എവഗ്രീന്‍ നടന്‍ നെടുമുടി വേണുവിന്റെ മകന്‍ കണ്ണന്‍ വേണുവിന്റെ വിവാഹമാണ് നടന്നത്. താരപൊലിമയൊന്നുമില്ലാതെ വളരെ ലളിതമായ ചടങ്ങായിരുന്നു നടന്നത്. ചെമ്പഴന്തി വിഷ്ണുവിഹാറില്‍ പുരുഷോത്തമന്റെയും വസന്തകുമാരിയുടെയും മകള്‍ വൃന്ദ പി നായരാണ് കണ്ണന്റെ വധു.  

തിരുവനന്തപുരത്തെ ചെമ്പഴന്തിയില്‍ അണിയൂര്‍ ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു വിവാഹ ചടങ്ങ്.  ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഉണ്ണി ഗോപാല്‍, കണ്ണന്‍ ഗോപാല്‍ എന്നിവരാണ് നെടുമുടി വേണുവിന്റെ മക്കള്‍.  

മലയാള ചലച്ചിത്ര രംഗത്ത് ഒഴിച്ചുകൂടാനാകാതെ നടനാണ് നെടുമുടി വേണു. എന്നാല്‍, മക്കള്‍ അച്ഛന്റെ സിനിമാ പാത തുടര്‍ന്നില്ല. പ്രമുഖ നടന്‍ ജയന്‍ മരിക്കുകുകയും മലയാള സിനിമയില്‍ നവോത്ഥാാനം സംഭവിക്കുകയും ചെയ്ത സമയത്താണ് നിയോഗം പോലെ നെടുമുടി എത്തുന്നത്. പിന്നീട് ഇക്കാലം വരെയും നെടുമുടി വേണു മലയാള ചലച്ചിത്രത്തിലെ നിറസാന്നിധ്യമാണ്.