ചിരിയുടെ ആശാന് ഇനി ടാറ്റാ ഹാരിയർ എസ് യു വി സ്വന്തം.!! നോബിയുടെ യാത്രകൾ ഇനി ടാറ്റയുടെ പ്രീമിയം എസ്‌യുവി ഹാരിയറില്‍.!!

Updated: Friday, August 28, 2020, 12:11 [IST]

സിനിമകളിലൂടെയും നിരവധി ടെലിവിഷൻ പരിപാടികളിലൂടേയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നോബി മാർക്കോസിൻ യാത്രകളിൽ കൂട്ടായി ടാറ്റാ ഹാരിയർ എസ് യു വി സ്വന്തം. സാധാരണ ഹാരിയർ മോഡൽ അല്ല മറിച്ച് ഹാരിയറിന്റെ ഡാർക്ക് എഡിഷൻ പതിപ്പാണ് താരം സ്വന്തമാക്കിയത്. 18 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരും ഈ വാഹനത്തിന്. ഹാരിയറിന്റെ ഉയർന്ന വേരിയന്റാണ് നോബി സ്വന്തമാക്കിയത്.

പല ടെലിവിഷൻ പരിപാടികളിലും നിറ സാന്നിധ്യമാണ് നോബി. ഉരുളയ്ക്ക് ഉപ്പേരി പോലെ ലഭിക്കുന്ന കൗണ്ടറുകളാണ് നോബിയിടെ പ്രേക്ഷകർക്കിടയിൽ പ്രശസ്ഥനാക്കിയത്. മുപ്പതോളം സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ പുലിമുരുഗൻ എന്ന ചിത്രത്തിലും നോബി ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഹാരിയർ ഡാർക്ക് എഡിഷന്റെ പ്രധാന പ്രത്യേകത അതിന്റെ ന്യു അറ്റ്‌ലസ് ബ്ലാക്ക് എന്ന പേരിൽ ഇറങ്ങിയിട്ടുള്ള ബോഡി കളർ ആണ്.

17 ഇഞ്ച് ബ്ലാക്‌സോറ്റോൺ അലോയ് വീലുകൾ, കറുപ്പിൽ നിറത്തിൽ പൊതിഞ്ഞ ബമ്പറിന് താഴെയള്ള ഭാഗം, മുന്നിലെ ഫെൻഡറുകളിലായി നൽകിയിട്ടുള്ള #Dark എന്ന ബാഡ്ജ് എന്നിവയാണ് വാഹനത്തിന്റ എ എക്‌സ്റ്റീരിയറിലെ സവിശേഷതകൾ. പുറത്ത് ഉള്ളതുപോലെ വാഹത്തിന്റെ അകത്തും കറുപ്പ് നിറം തന്നെയാണ് കൂടുതലായി കാണപ്പെടുന്നത്.

മറ്റുള്ള ഹാരിയർ മോഡലുകളിൽ ഡാഷ്‌ബോർഡിലെ വുഡ് ഇൻസർട്ടിന്റെ സ്ഥാനത്ത് പുതിയ ബ്ലാസ്റ്റോൺ മാട്രിക്‌സ് ഇൻസേർട്ടാണ് ഡാർ എഡിഷനിൽ നൽകിയിട്ടുള്ളത്. 170 ബി എച്ച് പി പവറും 350 എൻഎം ടോർക്കുമേകുന്ന 2.0 ലിറ്റർ ക്രെയോടെക് എൻജിനാണ് പുതിയ വാഹനത്തിന്റെ സവിശേഷത. 6 സ്പീഡ് മാനുവലായിരിക്കും ഇതിലേയും ട്രാൻസ്മിഷൻ ഓപ്ഷൻ. നോബി തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയ ചിത്രം തന്റെ സാമൂഹ്യമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്.