നടന്‍ സല്‍മാന്‍ ഖാനെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു

Updated: Thursday, November 19, 2020, 10:27 [IST]

ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാനെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. സല്‍മാന്‍ ഖാന്റെ ഡ്രൈവര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് താരത്തെ നിരീക്ഷണത്തിലാക്കിയത്. 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.

താരത്തിന്റെ ജീവനക്കാര്‍ മുംബൈ ആശുപത്രിയില്‍ ചികിത്സയിലാണ്. ജീവനക്കാര്‍ക്ക് വേണ്ട എല്ലാ ചികിത്സാ സഹായങ്ങളും സല്‍മാന്‍ഖാന്‍ നല്‍കിയിട്ടുണ്ട്. സലിം ഖാന്റെയും സല്‍മ ഖാന്റെയും വിവാഹ വാര്‍ഷിക ദിനം വരാനിരിക്കെ വലിയ പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിപാടി വേണ്ടെന്നുവെക്കുകയാണുണ്ടായത്.

കൊറോണ ലോക്ഡൗണ്‍ തുടങ്ങിയ സമയത്ത് നരേന്ദ്രമോദി എല്ലാവരോടും വീടുകളില്‍ സുരക്ഷിതമായിരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. കൊറോണ വ്യാപനം കൂടിയപ്പോള്‍ സല്‍മാന്‍ ഖാനും കുടുംബവും പാന്‍വേലിലുള്ള ഫാം ഹൗസില്‍ സുരക്ഷിതരായി കഴിയുകയായിരുന്നു. പുറത്തുള്ള പരിപാടികളെല്ലാം മാറ്റിവെച്ച് കുടുംബത്തോടൊപ്പം വീട്ടില്‍ തന്നെ ചെലവഴിക്കുകയായിരുന്നു താരം.