വേട്ടക്കാരെ പോലെയാണ് ഇടവേള ബാബുവും ഇന്നസെന്റും, അവരുള്ള സംഘടനയില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും നീതി കിട്ടില്ലെന്ന് ഷമ്മി തിലകന്‍

Updated: Saturday, November 21, 2020, 10:07 [IST]

അമ്മ സംഘടനയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി നടന്‍ ഷമ്മി തിലകന്‍. വേട്ടക്കാരെ പോലെ പ്രവര്‍ത്തിക്കുന്ന ഇടവേള ബാബുവും ഇന്നസെന്റും ഉള്ള സംഘടനയില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും നീതി കിട്ടില്ലെന്ന് ഷമ്മി തിലകന്‍ ആരോപിക്കുന്നു.ഇവരെയും മറ്റു ചിലരെയും സംഘടനയില്‍ നിന്നും പുറത്താക്കണം.

മറ്റു ചില അംഗങ്ങള്‍ ആരൊക്കെയാണെന്ന് സംഘടനയ്ക്ക് നല്‍കിയ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും ഷമ്മി പറഞ്ഞു. പാര്‍വതി രാജിവെച്ചപ്പോള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു കത്ത് സംഘടനയ്ക്കു നല്‍കിയിരുന്നു. സംഘടനയിലെ വേട്ടക്കാര്‍ ആരൊക്കെയാണെന്ന് ആ കത്തില്‍ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. സംഘടനയില്‍ നിന്നും രാജിവെയ്ക്കാതെ ആര്‍ജവത്തോടെ തന്റെ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് പാര്‍വതി പോരാടുകയായിരുന്നു വേണ്ടത്.

Advertisement

നടി പാര്‍വതിയുടെ രാജി സ്വീകരിക്കുകയും ആക്രമിയ്ക്കപ്പെട്ട നടിയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ഇടവേള ബാബുവിനെതിരെ നടപടി സ്വീകരിക്കാത്ത താര സംഘടനയായ അമ്മയുടെ നടപടിയ്ക്കെതിരെ പ്രതികരിക്കുകയാരുന്നു അദ്ദേഹം. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തു ഇരിയ്ക്കുവാന്‍ യോഗ്യനാണോയെന്നു സ്വയം ചിന്തിയ്ക്കണം. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത് പോലെയാണ് ഭാരവാഹികള്‍ മോഹന്‍ലാലിനെക്കൊണ്ട് ഓരോ കാര്യങ്ങങ്ങളിലും നടപടിയെടുപ്പിക്കുന്നത്.

Advertisement

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിനീഷ് കോടിയേരിയുടെ വിശദീകരണം ആവശ്യപ്പെട്ട നടപടിയില്‍ തെറ്റില്ല. അങ്ങനെയാണ് ഒരു സംഘടന ചെയ്യേണ്ടത്. തൃപ്തികരമല്ലാത്ത വിശദീകരണമാണെങ്കില്‍ അംഗത്തിനെതിനെതിരെ നടപടിയെടുക്കണം. തെറ്റ് ചെയ്ത അംഗത്തിനെ സസ്പെന്‍ഡ് ചെയ്യാം. എന്നാല്‍ അംഗത്വം റദ്ദാക്കുവാന്‍ സംഘടനയ്ക്ക് അധികാരമില്ല. ഞാന്‍ അടക്കമുള്ള ചില അംഗങ്ങള്‍ സംഘടനയിലെ തെറ്റായ നടപടികളെ ചോദ്യം ചെയ്തിരുന്നു. അതുകൊണ്ടാണ് ബിനീഷിനോട് വിശദീകരണം ചോദിക്കുവാന്‍ ഇപ്പോള്‍ സംഘന തീരുമാനിച്ചതെന്നും ഷമ്മി തിലകന്‍ പറഞ്ഞു.