ആക്ഷന്‍ ഹീറോ ബിജുവിലെ സുരാജിന്റെ ഭാര്യയല്ലേ ഇത്, ആഭിജയുടെ ഫോട്ടോ കണ്ട് ഞെട്ടി ആരാധകര്‍

Updated: Wednesday, December 2, 2020, 12:08 [IST]

മലയാളി പ്രേക്ഷകര്‍ക്ക് ആഭിജ ശിവകല എന്ന പേര് അത്ര പരിചിതമല്ല. ആക്ഷന്‍ ഹീറോ ബിജുവില്‍ സുരാജ് വെഞ്ഞാറന്മൂടിന്റെ ഭാര്യയായി എത്തുന്ന സിന്ധുവിനെ എല്ലാവര്‍ക്കുമറിയാം. നാടന്‍ വേഷങ്ങളിലാണ് ആഭിജയെ മലയാളികള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആഭിജ മോഡേണാണ്. ആഭിജയുടെ ഗ്ലാമറസ് ഫോട്ടോകള്‍ ഇതിനുമുന്‍പും വൈറലായിട്ടുണ്ട്.

വീ ഹാവ് ലെഗ്‌സിന് പിന്തുണയുമായി എത്തിയ ആഭിജ വിവാദങ്ങളില്‍പ്പെട്ടിരുന്നു. തുട കാണിച്ചുകൊണ്ടുള്ള ഫോട്ടോവായിരുന്നു ആഭിജ അന്ന് പോസ്റ്റ് ചെയ്തത്. കാലുകള്‍ മാത്രമല്ല, തലച്ചോറുമുണ്ടെന്ന് ആഭിജ ശക്തമായി തിരിച്ചടിച്ചിരുന്നു.

 

ഉദാഹരണം സുജാതയിലും ആഭിജ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ആഭിജയുടെ നിരവധി ഗ്ലാമറസ് ഫോട്ടോകളാണ് ഇപ്പോള്‍ വൈറലാകുന്നത്.