തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു, അമലാപോളിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഗായകന്‍ ഭവനീന്ദറിനെ വിലക്കി കോടതി

Updated: Saturday, November 21, 2020, 11:33 [IST]

നടി അമല പോളിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍ കാമുകന് വിലക്ക്. ഗായകന്‍ കൂടിയായ ഭവനീന്ദര്‍ സിംഗിനാണ് മദ്രാദ് ഹൈക്കോടതിയുടെ വിലക്ക്. നേരത്തെ ഇരവരും ചേര്‍ന്നുള്ള നിരവധി ഫോട്ടോകള്‍ പ്രചരിച്ചിരുന്നു. ഇരുവരും ചുംബിക്കുന്നതും വിവാഹം ചെയ്യുന്നതുമായ ഫോട്ടോകളും പുറത്തുവന്നിരുന്നു. അമല വീണ്ടും വിവാഹിതയായെന്നുള്ള വാര്‍ത്തകളാണ് വന്നത്.

എന്നാല്‍ ഇരുവരും നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നുവെന്നും ഭവനീന്ദര്‍ മനപൂര്‍വ്വം ഫോട്ടോകള്‍ പുറത്തുവിട്ട് അപമാനിക്കുകയായിരുന്നുവെന്നാണ് നടി അമല പറഞ്ഞത്. തന്നെ അപകീര്‍ത്തി പെടുത്താനാണ് ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നും അമല പോള്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

 

അമലയ്‌ക്കൊപ്പം പരമ്പരാഗത വസ്ത്രത്തില്‍ നില്‍ക്കുന്ന ഭവനീന്ദര്‍ സിംഗ് ചുംബിക്കുകയും നെറ്റിയില്‍ സിന്ദൂരമണിയിക്കുകയും ചെയ്യുന്ന ഫോട്ടോകളാണ് പുറത്തുവന്നിരുന്നത്. ഇതോടെയാണ് അമല വിവാഹിതയായെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ഭവനീന്ദര്‍ ചിത്രം നീക്കം ചെയ്‌തെങ്കിലും ഫോട്ടോ അതിനോടകം വൈറലായിരുന്നു. ഒരു ഫോട്ടോഷൂട്ടിനുവേണ്ടി എടുത്ത ഫോട്ടോകള്‍ ഭവനീന്ദര്‍ ദുരുപയോഗം ചെയ്തുവെന്നാണ് അമല പറയുന്നത്.

തുടര്‍ന്നാണ് അമല കോടതിയെ സമീപിക്കുന്നത്. ഒന്നിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോ പോലും ഭവനീന്ദര്‍ ഇനി ഷെയര്‍ ചെയ്യരുതെന്നാണ് അമല ആവശ്യപ്പെട്ടത്. അമലയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.