മഞ്ഞ ഷര്‍ട്ടും നീല മുണ്ടും, ആദ്യമായി ഹല്‍ദിയില്‍ പങ്കെടുത്ത നടി അനുശ്രീ തകര്‍ത്തു

Updated: Thursday, December 3, 2020, 16:06 [IST]

നോര്‍ത്ത് ഇന്ത്യന്‍ സ്‌റ്റൈലാണെങ്കിലും കേരളത്തില്‍ ഇപ്പോള്‍ ഹല്‍ദി ഒരു പ്രധാന ആഘോഷമായി. ഹല്‍ദിയില്ലാത്ത വിവാഹമില്ല എന്നു തന്നെ പറയാം. എന്നാല്‍, താന്‍ ഹല്‍ദി എന്ന പരമ്പരാഗത ചടങ്ങില്‍ ആദ്യമായിട്ടാണ് പങ്കെടുക്കുന്നതെന്ന് നടി അനുശ്രീ കുറിക്കുന്നു. തന്റെ കുഞ്ഞനുജത്തിയുടെ ഹല്‍ദി ആഘോഷത്തില്‍ തകര്‍ത്തത് അനുശ്രീ ആണ്.

ആദ്യമായി ഒരു ഹല്‍ദി ആഘോഷത്തില്‍ പങ്കു ചേരുമ്പോള്‍ ഒരു ചെയ്ഞ്ച് ആയിക്കോട്ടേയെന്ന് താരം കരുതി. മഞ്ഞ ഷര്‍ട്ടും നീല മുണ്ടുമാണ് അനുശ്രീയുടെ വേഷം. ഡാന്‍സും പാട്ടും അങ്ങനെ ആഘോഷത്തിന്റെ പൊടിപൂരമായിരുന്നു. ആഘോഷത്തിന്റെ സ്റ്റില്‍ ആണ് അനുശ്രീ പങ്കുവെച്ചത്.

ശ്രീകുട്ടി എന്നു പറഞ്ഞ അനുജത്തിയുടെയാണ് വിവഹം. ശ്രീകുട്ടി പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയാണെന്ന് അനുശ്രീ കുറിക്കുന്നു. എല്ലാ മംഗളാശംസകളും അനുശ്രീ നേരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)