സ്വന്തം രാജ്യത്ത് ഒരു അടിമയെപ്പോലെ ജീവിക്കേണ്ട ഗതികേടിലാണ് ഞാന്‍, ഡിജിറ്റല്‍ ലോകത്തെ കൊലപാതകം: കങ്കണ റണാവത്ത്

Updated: Thursday, November 19, 2020, 11:01 [IST]

വിവാദങ്ങള്‍ കത്തികയറിയപ്പോള്‍ നടി കങ്കണ റണാവത്തിന്റെ ട്രൂ ഇന്തോളജിയുടെ ട്വിറ്റര്‍ അക്കൗണ്ട് പോലും റദ്ദാക്കപ്പെട്ടിരുന്നു. ഇതിനെതികെ കങ്കണ പ്രതികരിക്കുന്നതിങ്ങനെ... ഡിജിറ്റല്‍ ലോകത്തെ കൊലപാതകം എന്നാണ് കങ്കണ ഈ നടപടിയെ വിശേഷിപ്പിക്കുനന്ത്. ട്വിറ്ററിന്റെ സിഇഒ ജാക്ക് ഡോര്‍സിയെ വിമര്‍ശിച്ചുകൊണ്ടാണ് കങ്കണ എത്തിയത്.

  ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ലാതെ വരുമ്പോള്‍ അവര്‍ നിങ്ങളുടെ വീട് തകര്‍ക്കുന്നു, നിങ്ങളെ ജയിലില്‍ അടയ്ക്കുന്നു, ഡിജിറ്റല്‍ ഐഡന്റിറ്റി നശിപ്പിക്കുന്നുവെന്നും കങ്കണ ട്വിറ്റര്‍ കുറിക്കുന്നു. അക്കൗണ്ട് നശിപ്പിച്ച നടപടിയ്ക്കെതിരെ ശക്തമായ നിയമ നടപടി വേണം.  

സ്വന്തം രാജ്യത്തില്‍ ഒരു അടിമയെപ്പോലെ ജീവിക്കേണ്ട ഗതികേടിലാണ് ഞാനെന്നും കങ്കണ പറയുന്നു. കഴിഞ്ഞദിവസം ട്വിറ്ററിലൂടെ യുവതിയെ അധിക്ഷേപിച്ചതിനും കങ്കണയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.