കാണാന്‍ കൊള്ളില്ല, തനിക്കെന്തെങ്കിലും മരുന്ന് കഴിച്ചൂടെ, യുവതിയെ ശാരീരികമായി അധിക്ഷേപിച്ച് കങ്കണ റണാവത്ത്

Updated: Wednesday, November 18, 2020, 17:31 [IST]

പ്രസ്താവനകളിലൂടെ വിവാദങ്ങളില്‍പെടുന്ന താരമാണ് ബോളിവുഡ് ലേഡീസൂപ്പര്‍സ്റ്റാര്‍ കങ്കണ റണാവത്ത്. യുവതിയെ ശാരീരികമായി അധിക്ഷേപ്പിച്ചുള്ള ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. കാണാന്‍ കൊള്ളിലെന്നും എത്രയും വേഗം ഹെയര്‍സ്‌റ്റൈല്‍ മാറ്റുകയാണ് വേണ്ടതെന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്.

കങ്കണയുടെ ട്വീറ്റിനെതിരെ പ്രതിഷേധം ശക്തമാണ്. മാനസികാരോഗ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും കങ്കണ പറഞ്ഞത് ശരിയായില്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. നിങ്ങള്‍ സ്വയം നോക്കിയിട്ടുണ്ടോ? തനിക്കെന്തെങ്കിലും മരുന്ന് കഴിച്ചൂടെ? നിങ്ങള്‍ക്ക് ആത്മഹത്യാ പ്രവണതയുണ്ട്. ടോക്‌സിക് ആണ്. കാണാന്‍ കൊള്ളില്ല. ഇനി എന്തെങ്കിലും കുറവ് ബാക്കിയുണ്ടോ? താന്‍ എന്നെ പഠിപ്പിക്കാന്‍ വരണ്ട, ഞാന്‍ പറയുന്നത് കേള്‍ക്കൂ. താന്‍ ഉടന്‍ തന്നെ ഹെയര്‍സ്‌റ്റൈല്‍ മാറ്റൂ. യോഗ ചെയ്യാന്‍ പഠിക്കൂ- ഇങ്ങനെയായിരുന്നു കങ്കണയുടെ ട്വീറ്റ്. 

നിരവധി ആളുകള്‍ കങ്കണക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. താന്‍ സവര്‍ക്കറിന്റെ ആരാധികയാണെന്ന കങ്കണയുടെ വെളിപ്പെടുത്തലും ചര്‍ച്ചയായിരുന്നു. താന്‍ ജയിലിലേക്ക് പോകാന്‍ കാത്തിരിക്കുകയാണെന്നും ഹിന്ദു മഹാസഭ സ്ഥാപകനായ സവര്‍ക്കറെ താന്‍ ആരാധിക്കുന്നുണ്ടെന്നുമായിരുന്നു കങ്കണയുടെ അഭിപ്രായം. 

വെറുപ്പ് പരത്തിയെന്ന് ആരോപിച്ച് മുംബൈ കോടതി കങ്കണയ്‌ക്കെതിരെ കേസെടുത്തതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. നടന്‍ സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പലരെയും ആരോപണത്തിലേക്ക് വഴിച്ചിഴച്ച താരമാണ് കങ്കണ.